അഗതി മന്ദിരം, പാലിയേറ്റീവ് കേന്ദ്രം, ഫിസിയോതെറപ്പി കേന്ദ്രം ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ; തണല്‍-ലൈഫ് ഫൗണ്ടേഷന്റെ സംയുക്ത സംരംഭമായ ‘ലൈഫ് സെന്റര്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു
കൊയിലാണ്ടി: പെരുവട്ടൂരിന് സമീപം തണല്‍ – ലൈഫ് ഫൗണ്ടേഷന്റെ സംയുക്ത സംരംഭമായ ‘ലൈഫ് സെന്റര്‍’ നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നു. വ്യവസായ പ്രമുഖന്‍ തെനങ്കാലില്‍ ഇസ്മായില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അഗതി മന്ദിരം, പാലിയേറ്റീവ് കേന്ദ്രം, ഫിസിയോതെറപ്പി കേന്ദ്രം, കമ്യൂണിറ്റി ക്ലിനിക്ക്, കൗണ്‍സിലിംഗ് കേന്ദ്രം, തുടങ്ങിയവ അടങ്ങിയ സംവിധാനമാണ് ലൈഫ് കേന്ദ്രത്തില്‍ ഒരുങ്ങുന്നത്.
ചടങ്ങില്‍ ലൈഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഹമ്മദ് ടോപ്‌ഫോം അധ്യക്ഷത വഹിച്ചു. ഹാശിം കെ.ടി സ്വാഗതമാശംസിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ രജീഷ് വെങ്ങളത്ത്കണ്ടി, എ. അസീസ്, ജിഷ പി, സുധ സി, തണല്‍ പ്രസിഡന്റ് സിദ്ദിഖ് കൂട്ടുമുഖം, സി. സത്യചന്ദ്രന്‍, മുഹമ്മദ് പായസറകം, അന്‍സാര്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.
Summary: The construction work of ‘Life Centre’, a joint venture between Tanal and Life Foundation, was inaugurated near Peruvatur.