ഡ്രഗ് റിഹാബിലിറ്റേഷന്‍ സെന്ററിലേയ്ക്ക് കൊണ്ടുപോവുകയായിരുന്ന കുട്ടിയെ കൊയിലാണ്ടി റെയില്‍വേസ്‌റ്റേഷനില്‍ നിന്നും കാണാതായതായി പരാതി
കൊയിലാണ്ടി: തിരുവനന്തപുരം ഡ്രീം ഡ്രഗ് റിഹാബിലിറ്റേഷന്‍ എജ്യുക്കേഷന്‍ ആന്റ് മെന്‍ഡറിങ്ങ് സെന്റര്‍ എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന കുട്ടിയെ കാണാതായതായി പരാതി. കാസര്‍ഗോഡ് പന്നിപ്പാറയില്‍ താമസിക്കുന്ന മുഹമ്മദ് സജാദ്(17) എന്ന കുട്ടിയെയാണ് കാണാതായത്.
ട്രെയിന്‍ മാര്‍ഗം റിഹാബിലിറ്റേഷന്‍ സെന്ററിലേയ്ക്ക് പോകുമ്പോള്‍ പുലര്‍ച്ചെ 1 മണിക്ക് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി ഇറങ്ങുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഫോട്ടോയിലുള്ള വേഷം തന്നെയാണ് ധരിച്ചിട്ടുള്ളത് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍: 04962620236, 9605 190656.
Summary: the-child-who-was-being-taken-to-the-thiruvananthapuram-dream-drug-rehabilitation-center-has-been-reported-missing-from-the-koyilandy-railway-station.