‘തിരച്ചിലിന് വേണ്ട സഹായം ചെയ്യുമെന്ന് വാഗ്ദാനം”; ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കണ്ണാടിക്കലിലെ വീട്ടിലെത്തി മുഖ്യമന്ത്രി
കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പ് നല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മുഖ്യമന്ത്രി കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടിലെത്തിയത്. പതിനഞ്ച് മിനിറ്റോളം അവിടെ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
മുഖ്യമന്ത്രി വന്നത് ആശ്വാസമായെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു. തിരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അര്‍ജുന്റെ കുടുംബം അറിയിച്ചു. തിരച്ചില്‍ നടത്താന്‍ ഈശ്വര്‍ മാല്‍പെ തയ്യാറായെങ്കിലും അധികൃതര്‍ സമ്മതിച്ചില്ലെന്ന് കുടുംബം അറിയിച്ചു. മാല്‍പ്പെക്കെതിരെ കേസ് എടുക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയെന്നും കുടുംബം ആരോപിച്ചു.