മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം; പാറപ്പള്ളി മഖാം ഉറൂസിന്ന് തുടക്കമായി
കൊല്ലം: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പാറപ്പള്ളി മഖാം ഉറൂസിന്ന് തുടക്കമായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പതാക ഉയര്‍ത്തി. മജ്‌ലിസിന്നൂര്‍ സദസ് എ.വി അബ്ദുറഹ്‌മാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. സഫ്വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കി.
നായിബ്ഖാസി ജലീല്‍ ബാഖവി പാറന്നൂര്‍, മഹല്ല് പ്രസിഡന്റ് സിദീഖ് കൂട്ടുമുഖം, സുഹൈല്‍ ഹൈതമി, പള്ളിക്കര സ്വാഗത സംഘം കണ്‍വീനര്‍ ജുനൈദ് പാറപ്പള്ളി, ജാഫര്‍ ടി.വി, കെ.എം നജീബ്, ബഷീര്‍ ദാരിമി പന്തിപ്പൊയില്‍, മൊയ്തു ഹാജി തൊടുവയല്‍, മൊയ്തീന്‍ മാസ്റ്റര്‍ നമ്പ്രത്ത്കര, വാജിദ് ബാഖവി, ഹാഫിസ് മുഹമ്മദ് തര്‍ഖവി, സാജിദ് ഹൈതമി, ശരീഫ് തമര്‍, ഇസ്മായില്‍ ടി.വി, അബ്ദുല്‍ ഗഫൂര്‍ എം.കെ, അന്‍സാര്‍ കൊല്ലം, സിദ്ദീഖ് അരയമ്പലം, സലാം കെ.കെ സി.കെ.സി അബ്ദുറഹ്‌മാന്‍, അബ്ദുറഹ്‌മാന്‍ തറമ്മലകത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. നാജിഷ് ടി.വി സ്വാഗതവും സഷീര്‍ കെ.വി നന്ദിയും പറഞ്ഞു.