2025 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ പൊതുപരീക്ഷ ഫെബ്രുവരി 15 മുതല്‍; കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
കോഴിക്കോട്: 2025 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതല്‍ നടത്തും. പരീക്ഷയ്ക്ക് മുന്നോടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 204 വിഷയങ്ങളിലായി 44 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക.
അനുവദനീയമായ വസ്തുക്കള്‍ ഇവയൊക്കെ
അഡ്മിറ്റ് കാര്‍ഡും സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡും അഡ്മിറ്റ് കാര്‍ഡും സര്‍ക്കാര്‍ നല്‍കിയ ഏതെങ്കിലും ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് സ്റ്റേഷനറി ഐറ്റംസ് (ട്രാന്‌സ്പരെന്റ് പൗച്ച്, ജോമെട്രി അല്ലെങ്കില്‍ പെന്‍സില്‍ ബോക്‌സ്, ബ്ലൂ ഇങ്ക്, റോയല്‍ ബ്ലൂ ഇങ്ക്, ബാള്‍ പോയിന്റ് അല്ലെങ്കില്‍ ജെല്‍ പെന്‍, സ്‌കെയില്‍, എഴുതാന്‍ ഉപയോഗിക്കുന്ന ബോര്‍ഡ്, ഇറയ്സര്‍ തുടങ്ങിയവ) അനലോഗ് വാച്ച്, ട്രാന്‌സ്പരെന്റ് ആയിട്ടുള്ള വാട്ടര്‍ ബോട്ടില്‍ , മെട്രോ കാര്‍ഡ്, ബസ് പാസ്, പണം മുതലായവ
നിരോധിക്കപ്പെട്ട വസ്തുക്കള്‍
സ്റ്റേഷനറി ഐറ്റംസ് ( എഴുതിയതോ പ്രിന്റ് എടുത്തതോ ആയ പേപ്പര്‍, പേപ്പര്‍ ബിറ്റുകള്‍, കാല്‍ക്കുലേറ്റര്‍( പഠന വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കും) പെന്‍ ഡ്രൈവ്, ലോഗ് ടേബിള്‍സ്, ഇലക്ട്രോണിക്ക് പെന്‍, സ്‌കാനര്‍ എന്നിവ. കമ്മ്യുണിക്കേഷന്‍ ഡിവൈസുകള്‍ ( മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, സ്മാര്‍ട്ട് വാച്ച്, ക്യാമറ തുടങ്ങിയ വസ്തുക്കള്‍, വാലറ്റുകള്‍, ഗോഗിള്‍സ്, ഹാന്‍ഡ്ബാഗുകള്‍, പൗച്ചുകള്‍ മുതലായവ
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ( പ്രമേഹ രോഗികളായ കുട്ടികള്‍ക്ക് ഇത് ബാധകമല്ല) 5. അന്യായമായ പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന നിരോധിക്കപ്പെട്ട വസ്തുക്കളുടെ ഉപയോഗം പരീക്ഷ ബോര്‍ഡിന്റെ നിയമാനുസൃതം വിദ്യാര്‍ത്ഥികളുടെ മേല്‍ നടപടി സ്വീകരിക്കുന്നതാണ്.