നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം; കൊയിലാണ്ടി- പെരുവട്ടൂര്‍- ഇല്ലത്ത് താഴെ വഴി മേപ്പയ്യൂരിലേയ്ക്ക് ബസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും
കൊയിലാണ്ടി: നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ കൊയിലാണ്ടി- പെരുവട്ടൂര്‍- ഇല്ലത്ത് താഴെ വഴി മേപ്പയ്യൂരിലേയ്ക്ക് ബസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും. വര്‍ഷങ്ങളായി പെരുവട്ടൂര്‍, ഇല്ലത്ത് താഴെ , നേടരി ഭാഗം വഴി ഒരു ബസ്സുകളും സര്‍വ്വീസ് നടത്തുന്നില്ലായിരുന്നു.
കൊയിലാണ്ടി-പെരുവട്ടൂര്‍,വിയ്യൂര്‍-നടേരി ഇല്ലത്ത് താഴെ ഭാഗം വഴി മേപ്പയ്യൂരിലേയ്ക്ക് ശ്രീറാം ബസ്സ് ആണ് സര്‍വ്വീസ് നടത്തുന്നത്. എം.എല്‍.എ യുടെ നേതൃത്വത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കൊയിലാണ്ടി നഗരസഭയില്‍ ബസ്സ് റൂട്ടുകള്‍ നിര്‍ദേശിക്കുന്നതിനായി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നല്‍കിയ അപേക്ഷ പ്രകാരമാണ് സര്‍വ്വീസ് അനുവദിച്ചിരിക്കുന്നത്.
ഒരുമണിക്കൂര്‍ ഇടവിട്ടാണ് കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേയ്ക്ക് ബസ്സ് സര്‍വ്വീസ് ഉള്ളത്. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ നിന്നും രാവിലെ 6.45 ന് ആരംഭിക്കും. തിരിച്ച് മേപ്പയ്യൂരില്‍ നിന്നും 7.40 നാണ് കൊയിലാണ്ടിയിലേയ്ക്ക് സര്‍വ്വീസ്.
കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേയ്ക്ക് രാത്രി 7.42 നാണ് ബസ്സ് എടുക്കുക. മേപ്പയ്യൂരില്‍ നിന്നും 8.35 നാണ് തിരിച്ച് കൊയിലാണ്ടിയ്ക്കുള്ള സമയം.
ബസ്സ് സമയ ക്രമം
മേപ്പയ്യൂര്‍ ഭാഗത്തേയ്ക്ക്
6.45 AM
8.22 AM
10.12 AM
12.12 PM
2.10 PM
4.43 PM
7.42 PM
കൊയിലാണ്ടി ഭാഗത്തേയ്ക്ക്
7.40 AM
9.30 AM
11.25 AM
1.05 pM
3.20 PM
6.25PM
8.35PM