ഒരേ വേദിയില്‍ പുസ്തകം പ്രകാശനം ചെയ്തത് പൊയില്‍കാവ് സ്വദേശികളായ അച്ഛനും മകളും


കൊയിലാണ്ടി: ഒരേ വേദിയില്‍ പുസ്തകം പ്രകാശനം ചെയ്തത് പത്മനാഭന്‍ പൊയില്‍ക്കാവും മകള്‍ വിനീത മണാട്ടും. പത്മനാഭന്‍ പൊയില്‍ക്കാവിന്റെ ‘രാവണന്‍ പരുന്ത്’ എന്ന പുസ്തകവും മകള്‍ വിനീത മണാട്ടിന്റെ ‘ജ്യോതിര്‍ഗമയ’ എന്ന കഥാസമാഹാരവത്തിന്റെ പ്രകാശനവുമാണ് നിര്‍വഹിച്ചത്.

രാവണന്‍ പരുന്ത് പുസ്തകം രമേശ് കാവിലും ‘ജ്യോതിര്‍ഗമയ’ എന്ന കഥാസമാഹാരം കുട്ടികളുടെ ചലചിത്ര സംവിധായകന്‍ ദീപേഷും പ്രകാശനം ചെയ്തു. ശ്രീജിത്ത് പൊയില്‍ക്കാവും, സത്യചന്ദ്രന്‍ പൊയില്‍ക്കാവും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. യു.കെ.രാഘവന്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.

പൂക്കാട്, ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ശശികുമാര്‍ പാലക്കല്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. പത്മനാഭന്‍ പൊയില്‍ക്കാവ്, വിനീത മണാട്ട് എന്നിവര്‍ മറുമൊഴി നടത്തി. കന്മന ശ്രീധരന്‍ മാസ്റ്റര്‍, ജി.വി.രാഗേഷ്, ശങ്കരന്‍ കുന്യേടത്ത്, സത്യനാഥന്‍ മാടഞ്ചേരി, സജിത്ത് പുക്കാട്, ശിവദാസ് കരോല്‍, ആശ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.