മുത്താമ്പി പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു


കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പന്തലായനി സ്വദേശിയാണെന്നാണ് വിവരം.

ഇന്ന് രാത്രി എട്ടുമണിയോടെയാണ് ബൈക്കിലെത്തിയ ഇയാള്‍ പാലത്തിന് സമീപം ബൈക്ക് നിര്‍ത്തി പുഴയിലേക്ക് ചാടിയത്. സമീപത്ത് മീന്‍പിടിച്ചുകൊണ്ടിരിക്കുന്നവര്‍ ഇത് കണ്ടതിനെ തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.