കിണറ്റില്‍ വീണു മരിച്ച തിരുനെല്‍വേലി സ്വദേശിയായ പെണ്‍കുട്ടിയുടെ മൃതദേഹം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു
കൊയിലാണ്ടി: മന്ദമംഗലത്ത് കിണറ്റില്‍ വീണ് മരിച്ച തിരുനെല്‍വേലി സ്വദേശിയായ പെണ്‍കുട്ടിയുടെ മൃതദേഹംവെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
ഇന്നലെ രാത്രി 11.30 ഓടെയാണ് മുത്തുലക്ഷ്മിയെ (20) സില്‍ക്ക് ബസാറിന് സമീപം നാലുപുരയ്ക്കല്‍ വാടകവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂരിലെ കോളേജില്‍ പഠിക്കുന്ന കുട്ടി ഇന്നലെ രാവിലെയോടെ വീട്ടില്‍ നിന്നും കോളേജിലേക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. എന്നാല്‍ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ രക്ഷിതാക്കള്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍, ബാഗ്, ചെരുപ്പ് എന്നിവ കണ്ടതോടെ സംശയം തോന്നി ബന്ധുവീടുകളിലും കോളേജിലും അന്വേഷിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടി കോളേജില്‍ എത്തിയില്ലെന്ന് വിവരം ലഭിച്ചതോടെ മാതാപിതാക്കള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടുപറമ്പിലെ കിണറ്റില്‍ മുത്തുലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.