അപ്രതീക്ഷിത മരണത്തില്‍ വിതുമ്പി നാട്; ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ജിനേഷിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും
മേപ്പയ്യൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ തലക്കേപൊയില്‍ ജിനേഷിന്റെ(42) മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ഇന്ന് രാവിലെ 9 മണിയോടെ മണിയൂരിലെ വീട്ടുവളപ്പിലാണ് സംസ്ക്കരിക്കുക. ജിനീഷിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും.
ഇന്നലെ വൈകുന്നേരമാണ് വീട്ടില്‍ നിന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഉടനെ തന്നെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മണിയൂര്‍ സ്വദേശിയാണ് ജിനേഷ്. രണ്ട് വര്‍ഷത്തോളമായി മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ സി.പി.ഓ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്‍പ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലും മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നു. മേപ്പയ്യൂര്‍ ഹൈസ്ക്കൂളിലെ സ്റ്റൂഡന്റ് പോലീസ് ചാര്‍ജ് വഹിച്ചിരുന്നതും ജിനേഷായിരുന്നു.
ഭാര്യ: ലിംന ( കോഴിക്കോട് സിറ്റി വനിതാ പൊലീസ്്). അച്ഛന്: പരേതനായ കുഞ്ഞിരാമന്. അമ്മ: ലീല.