ബാലസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികള്‍


കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി നന്ദന.വി പ്രസിഡന്റായി ആര്‍ദ്ര എസ്, കണ്‍വീനവറായി സത്യന്‍ പി, കോര്‍ഡിനേറ്ററായി ഫര്‍ഹാന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ആനക്കുളം മന്ദമംഗലത്ത് വെച്ച് നടന്ന ബാലസംഘം കൊയിലാണ്ടി ഏരിയ സമ്മേളനം ബാലസംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി. അപര്‍ണ സമ്മേളനം ഉദ്ഘാടനം ചെയ്തു.


വരും തലമുറയെ ലഹരിയുടെ കിരാത ലോകത്തേക്ക് തള്ളി വിടാന്‍ ശ്രമിക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സമ്മേളനം ആവിശ്യപ്പെട്ടു. വൈസ്പ്രസിഡന്റ് ആദിനാദ് അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറി വി നന്ദന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്‍ സെക്രട്ടറി ദില്‍ജിത്ത്, ജില്ലാ ജോയിന്‍ കണ്‍വീനര്‍ പ്രജീഷ്‌കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

Description: the-balasangham-organized-the-koyilsndyi-area-conference.