ആക്രമിച്ചത് വീട്ടില്‍ക്കയറി, മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാലുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം



ഉള്ള്യേരി: മൊടക്കല്ലൂരില്‍ നാലുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. വീട്ടില്‍ കയറിയായിരുന്നു ആക്രമണം. കടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്.

പനോളി ദേവയാനി (65)നാണ് ആദ്യം കടിയേറ്റത്. വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. നൂറുമീറ്റര്‍ അകലെയായുള്ള കോഴിക്കോട്ടയില്‍ ശ്രീധറന്‍ (70) ഭാര്യ സുലോചന (60) എന്നിവരെയും കടിച്ചു.

ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവര്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.