നാടക കലാകാരന്‍മ്മാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധമറിയിച്ച് പേരാമ്പ്രയിലെ കലാകാരന്മാര്‍
പേരാമ്പ്ര: നാടക കലാകാരന്മാരെ മര്‍ദ്ധിച്ചതിലും റിവേഴ്‌സല്‍ ക്യാമ്പ് തകര്‍ത്തതിലും പ്രതിഷേധിച്ച് മലയാള കലാകാരന്മാരുടെ ദേശീയ സംഘടന പേരാമ്പ്ര മേഖല കമ്മിറ്റി. മേമുണ്ടയില്‍ വച്ച് വടകര വരദയുടെ നാടക റിഹേഴ്‌സല്‍ ക്യാമ്പില്‍ അതിക്രമിച്ച് കയറി നടികളുള്‍പ്പെടേയുള്ള കലാകാരന്‍മാരെ അക്രമിച്ചതില്‍ പ്രതിക്ഷേധിച്ച് പേരാമ്പ്രയില്‍ ചേര്‍ന്ന നന്മ – പേരാമ്പ്ര മേഖല യോഗം ചേര്‍ന്നു.
കോഴിക്കോട് ജില്ലാ ജോയിന്‍ സെക്രട്ടറി ജോസ് കുരാച്ചുണ്ട് യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രവി കൊഴക്കോടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സുരേഷ് കനവ്, ശ്രീധരന്‍ നൊച്ചാട്, സര്‍ഗ്ഗവനിത ജില്ലാ കമ്മറ്റി അംഗം ലതാനാരായണന്‍, വി. എം.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.