വയനാടിന് കൈത്താങ്ങാവാന്‍ നൊച്ചാട് കുടുംബശ്രീ അംഗങ്ങളും; പഞ്ചായത്ത് പ്രസിഡണ്ടിന് തുക കൈമാറി
പേരാമ്പ്ര: വയനാടിന് കൈത്താങ്ങാവാന്‍ നൊച്ചാട് കുടുംബശ്രീ അംഗങ്ങളും. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച തുക പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദയ്ക്ക് കൈമാറി. 295970 രൂപയാണ് സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ പി.പി ശോണിമ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറിയത്.
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശോഭന വൈശാഖ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു അമ്പാളി, ആരോഗ്യസ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷിജി കൊട്ടാരയ്ക്കല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, എക്സ് ഒഫീഷ്യോ മെമ്പര്‍മ്മാര്‍, സി.ഡി.എസ് അക്കൗണ്ടന്റ് നിഷ എ.പി, സി.ഡി.എസ് മെമ്പര്‍ അഖില എന്നിവര്‍ പങ്കെടുത്തു.