ഇരുവൃക്കകളും തകരാറിലായ സഹപ്രവര്‍ത്തകനായി കൈകോര്‍ത്ത് കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍; ബിജുവിനായി ഇന്ന് നിരത്തിലിറങ്ങുക 300ഓളം ഓട്ടോറിക്ഷകള്‍


കൊയിലാണ്ടി: ഇരുവൃക്കകളും തകരാറിലായ കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവ്രര്‍ ബിജുവിന്റെ ചികിത്സയ്ക്കായി കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവര്‍മ്മാര്‍ ഒന്നിച്ചു. ഇന്ന് ഓട്ടോ ഓടിച്ച് ലഭിക്കുന്ന തുക മുഴുവനായും ചികിത്സാ സഹായത്തിനായിട്ടാണ് മാറ്റിവെയ്ക്കുന്നത്. ഇരുവൃക്കളും തകരാറിലായതിനെ തുടര്‍ന്ന് വൃക്ക മാറ്റി വെയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് ഡോക്ടര്‍മ്മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നടുവത്തൂര്‍ മഠത്തില്‍ താഴെയാണ് ബിജുവിന്റെ വീട്. മൂന്ന് വര്‍ഷത്തോളമായി വൃക്ക തകരാറിലായിട്ട്. ഇരുവൃക്കകളും തകരാറിലായതോടെ വൃക്ക മാറ്റിവെയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ഡോക്ടറുടെ നിര്‍ദേശം. ഏകദേശം 40 ലക്ഷത്തോളമാണ് ചികിത്സാച്ചിലവ്. ഓട്ടോ വരുമാനം അല്ലാതെ മറ്റ് മാര്‍ഗങ്ങളുമില്ല. ഏറെക്കാലമായി ബിജു കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറാണ്.

നിലവില്‍ ചികിത്സ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തുക കണ്ടെത്തേണ്ടതിനാല്‍ ഓട്ടോ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നത്തെ തുക ചികിത്സാസഹയത്തിനായി മാറ്റി വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 400 ഓട്ടോയോളം കൊയിലാണ്ടി നഗരത്തില്‍ ഓടുന്നുണ്ട്. ഇവയലധികം ആളുകളും ചികിത്സാ സഹായത്തിനായി ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്ന് സി.ഐ.ടിയു ജില്ലാ കമ്മിറ്റി അംഗം ഗോപി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആദ്യ ഓട്ടം മേട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.