ഉള്ള്യേരിയില്‍ ആംബുലന്‍സ് മണ്‍ഭിത്തിയില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; അപകടം രോഗിയെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെ


Advertisement

ഉള്ള്യേരി: ആംബുലന്‍സ് മണ്‍ഭിത്തിയില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. ഉള്ളിയേരി പാലോറ ബസ്റ്റോപ്പിന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

Advertisement

അപകടത്തില്‍ ഡ്രൈവര്‍ ചേനോളി സ്വദേശി അജുവിന് നിസാര പരിക്കേറ്റു. ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടറും നഴ്‌സും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ രോഗിയെ ഇറക്കി പേരാമ്പ്രയിലേക്ക് തിരിച്ചു വരുന്നതിനിടയില്‍ പാലോറ സ്റ്റോപ്പിനടുത്ത് വച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് അടുത്തുള്ള മണ്‍ഭിത്തിയില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു.

Advertisement
Advertisement