”നാട്ടിലും ഗള്‍ഫ് നാടുകളിലും കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം”; പയ്യോളി നഗരസഭാ ചെയര്‍മാന്‍ വി.കെ.അബ്ദുറഹ്‌മാന്‍


ദുബൈ: കെ.എം.സി.സി നാട്ടിലും ഗള്‍ഫ് നാടുകളിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്ത് മാതൃകപരമാണെന്നും തുല്യതയില്ലാത്തതാണെന്നും പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ അബ്ദുറഹ്‌മാന്‍ പറഞ്ഞു. ദുബൈ കെ.എം.സിസി പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച സീകരണ പരിപാടിയും ഈദ് മിലന്‍ ബലിപെരുന്നാള്‍ സംഗമത്തിലും മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എംസിസി ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് പരിപാടി ഉല്‍ഘാടനം ചെയ്തു. മൊയ്തീന്‍ പട്ടായി അധ്യക്ഷത വഹിച്ചു. ജലില്‍ മഷ്ഹൂര്‍ തങ്ങള്‍, വി.കെ.കെ റിയാസ്, കെ.പി.കരീം, പി.കെ.മുഹമദലി, സുല്‍താന്‍ അസീസ്, നിഷാദ് മൊയ്തു, ഫസല്‍ തങ്ങള്‍, സാജിദ് പുറത്തോട്ട്, നാസര്‍ മൂപ്പന്‍, ഫൈസല്‍ അര്‍ഷാദ്, നിഷാദ് ഇയ്യോത്താന്‍, അജ്മല്‍, മെഹനാസ് സംസാരിച്ചു. ഷംസീര്‍ സ്വാഗതവും റഹിസ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു.