ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കുത്തിത്തുറന്ന് മോഷണം ശ്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്


ചേമഞ്ചേരി: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടില്‍പ്പാലം സ്വദേശി സനീഷ് ജോര്‍ജ് (43) എന്നയാളെയാണ് പിടികൂടിയത്. ജൂലൈ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

ചേമഞ്ചേരി പോസ്റ്റ് ഓഫീസ് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് ലോക്കര്‍ കുത്തിത്തുറന്ന് കളവുനടത്തിയിരുന്നു.  ശേഷം ഏറെ നാളായി മുങ്ങിനടക്കുകയായിരുന്ന പ്രതിയെ കൊയിലാണ്ടി എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ എസ്ഐ ജിതേഷ് കെഎസ്, അബ്ദുൽ റഹിമാൻ , എഎസ് ഐ സുരേഷ് ,മനോജ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു