മൂന്ന് ദിനങ്ങളിലായി പ്രദർശിപ്പിച്ചത് നിരവധി ചിത്രങ്ങൾ; കൊയിലാണ്ടിയിൽ നടന്ന ഏഴാമത് മലബാർ മൂവി ഫെസ്റ്റിവൽ സമാപിച്ചു


കൊയിലാണ്ടി: നഗരസഭയും ആദി ഫൗണ്ടേഷനും ഇൻസൈറ്റ് ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയുടെയുടെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. സമാപന സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നുവെന്ന് പ്രമുഖ പ്രൊഡക്ഷൻ ഡിസൈനറും ആർട്ട് ഡയരക്ടറുമായ ഉജ്വൽ ഗാവണ്ഡ് പറഞ്ഞു. മലബാർ മൂവി ഫെസ്റ്റിവൽ സമാപന സമ്മേളന ത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ വി.വി. ഫക്രുദ്ദീൻ, നടൻ വാസു നടുവണ്ണൂർ, ഡോ. ശശി കീഴാറ്റുപുറത്ത്, വി.പി. ഉണ്ണികൃഷ്ണൻ, ഡോ. രഞ്ജിത്ത് ലാൽ, അഡ്വ.കെ. അശോകൻ, ബാബു കൊളപ്പള്ളി, വി.ടി. രൂപേഷ്, വി.പി. ഉണ്ണികൃഷ്ണൻ, ഷിബു മൂടാടി, എൻ.പി. സന്തോഷ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

ലോക, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിലായി ശ്രദ്ധേയമായ സിനിമകൾ, ഡോക്യുമെൻ്ററികൾ, ഷോർട് ഫിലിമുകൾ എന്നിവയാണ് ഫെസ്റ്റിവലില്‍ പ്രദർശിപ്പിച്ചത്. കൊല്ലം ചിറ ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ ജനുവരി 17, 18,19 തിയ്യതികളിലായിരുന്നു മൂവി ഫെസ്റ്റിവൽ നടന്നത്.

Summary: The 7th Malabar Movie Festival at Koyilandy has concluded