140 ന്റെ നിറവിൽ തുവ്വക്കോട്എൽ പി സ്കൂൾ; പുത്തൻ കെട്ടിടം സ്കൂളിന് സമർപ്പിച്ച് വാർഷികാഘോഷത്തിന് സമാപനം


കൊയിലാണ്ടി: തുവ്വക്കോട്എൽ പി സ്കൂളിന്റെ 140ാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനം നിർവ്വിച്ചു. വാർഷികാഘോഷപരിപാടിയുടെ സമാപന സമ്മേളനം പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പുതുതായി നിർമ്മിച്ച ഹരിദാസൻ മാസ്റ്റർ മെമ്മോറിയൽ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവ്വഹിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ, ജനപ്രതിനിധികളായ ബിന്ദു സോമൻ, എം ഷീല, സജിത ഷെറി, അജയൻ ചെറൂര്, സഹീന.എൻ.ടി, രഞ്ജിത് കുനിയിൽ, സുകുമാരൻ പൊറോളി, ശിവദാസൻ വാഴയിൽ എന്നിവർ സംസാരിച്ചു.