കാരയാട് തറമ്മല്‍ അങ്ങാടിയിലെ പുരവളപ്പില്‍ അയ്യൂബിനും കുടുംബത്തിനും ഇനി മഴയെ പേടിക്കാതെ അന്തിയുറങ്ങാം; സ്‌നേഹവീടൊരുക്കി തറമ്മല്‍ മഹല് കമ്മറ്റി


Advertisement

കാരയാട്: കാരയാട് തറമ്മല്‍ അങ്ങാടിയിലെ പുരവളപ്പില്‍ അയ്യൂബിന് ഇനി മഴയെ പേടിക്കാതെ അന്തിയുറങ്ങാം. ടാര്‍പോളിന്‍ ഷീറ്റ് വലിച്ച് കെട്ടിയ കൂടിലിലല്ല, അടിച്ചുറപ്പുള്ള വീട്ടിലായിരിക്കും ഇനി അയ്യൂബും കുടുംബവും താമസിക്കുക.

Advertisement

കാരയാട് തറമ്മല്‍ അങ്ങാടി മഹല് കമ്മറ്റിയാണ് അയ്യുബിന് സ്‌നേഹഭവനം ഒരുക്കിയത്. കോഴിപ്പുറത്ത് ഷെരീഫ് ചെയര്‍മാനും തറമ്മല്‍ അബ്ദുല്‍ സലാം കണ്‍വീനറും പി.ടി. അബ്ദുള്ള കുട്ടി ഹാജി ട്രഷറുമായ കമ്മറ്റിയാണ് വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.

Advertisement

ഏകദേശം നാല് മാസം കൊണ്ട് തന്നെ വീട് നിര്‍മ്മാണം മുഴുവനായും പൂര്‍ത്തീകരിച്ചു. നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകളാണ് ഒറ്റകെട്ടായി നിന്ന് അയ്യൂബിന്റെ ഭവന നിര്‍മ്മാണത്തിന് അകമഴിഞ്ഞ് സഹയിച്ചത്. ഏകദേശം ഏഴര ലക്ഷത്തോളം രൂപയാണ് വീടിന്റെ നിര്‍മ്മാണ ചിലവ്.

Advertisement

മഹല് കമ്മറ്റി പ്രസിഡന്റ് ടി.പി. പര്യയി കുട്ടി ഹാജി ഇന്ന് അയ്യൂബിന്റെ കുടുബത്തിന് താക്കോല്‍ കൈമാറി. മഹല് സെക്രട്ടറി എം.പി. അബ്ദുല്‍ മജിദ് ഹാജി, പി.ടി. അബ്ദുള്ളക്കുട്ടി ഹാജി, കോഴിപ്പുറത്ത് ഷെരീഫ്, തറമ്മല്‍ അബ്ദുല്‍ സലാം, ഇ.കെ. ബഷീര്‍, അമ്മത് പൊയിലങ്ങല്‍, എന്‍.കെ. അഷ്‌റഫ്, അസീസ് സഖാഫി, അസീഫ് പുരവളപ്പില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement