കൊയിലാണ്ടിയില്‍ ഫിസിയോ തെറാപ്പിയ്ക്ക് സൗകര്യമൊരുക്കി തണല്‍; ഉദ്ഘാടനത്തോടനുബന്ധിച്ച് ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും
കൊയിലാണ്ടി: സമൂഹത്തെ പങ്കാളികളാക്കികൊണ്ടുള്ള തണലിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് കൊയിലാണ്ടി നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ.പി സുധ പറഞ്ഞു. കൊയിലാണ്ടിയില്‍ തണല്‍ ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജീവിത ശൈലി മാറ്റങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനെതിരെ തണല്‍ നടത്തുന്ന ബോധവല്‍ക്കരണങ്ങള്‍ ശ്ലാഖനീയമാണ് ചെയര്‍പെഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. സിദ്ദീക്ക് കൂട്ടുമുഖം അധ്യക്ഷനായി.
കൊയിലാണ്ടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തണല്‍ ഫിസിയോ തെറാപ്പി സെന്റര്‍ പരിസണ്‍സ് എം.ഡി എന്‍.കെ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. തണല്‍ ചെയര്‍മാന്‍ ഡോ: ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.കെ.പ്രവീണ്‍ കുമാര്‍, കൗണ്‍സിലര്‍മാരായ പി.രത്‌നവല്ലി, വി.പി ഇബ്രാഹിംക്കുട്ടി, എ.അസീസ്, അഡ്വ.സുനില്‍ മോഹന്‍, സാലിഹ് ബാത്ത, സഫ് നാസ് കരുവഞ്ചേരി സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ജീവിത ശൈലി രോഗനിര്‍ണയ കേമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. സഹീര്‍ ഗാലക്‌സി, എ.എം.പി.ബഷീ, എന്‍.കെ.മായിന്‍, പി.കെ.റിയാസ് , നൂറുദ്ദീന്‍ ഫാറൂഖി, ത്വല്‍ഹത്ത് കൊയിലാണ്ടി, അബ്ദുലത്തീഫ്, നാസര്‍, സി.എച്ച്.അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി. അന്‍സാര്‍ കൊല്ലം സ്വാഗതവും വി.കെ.ആരിഫ് നന്ദിയും പറഞ്ഞു.