താമരശ്ശേരി ഷഹബാസ് കൊലക്കേസ്; ആരോപണങ്ങൾ ഗൗരവതരം, പ്രതിപ്പട്ടികയിലുള്ളത് കുട്ടികളായതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവെയ്ക്കാനാവില്ല
കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. പ്രതിപ്പട്ടികയിലുള്ളവർക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവതരം. കുട്ടികളെ കോടതിയിൽ ഹാജരാക്കുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. പ്രതികളായ കുട്ടികളുടെ ഹർജികളിൽ പ്രോസിക്യൂഷനോട് വിശദീകരണം തേടി. കേസിൽ 25ന് വിശദമായ വാദം കേൾക്കും.
പ്രതികൾ കുട്ടികളാണെന്നും അതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവെയ്ക്കാനാവില്ലെന്നും കോടതി. കുറ്റാരോപിതരെ കോടതിയിൽ ഹാജരാക്കുന്നതിൽ ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ കുട്ടികളെ കോടതിയിലെത്തിക്കാവൂ. കുട്ടികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ശ്രദ്ധപുലർത്തണമെന്നും നിർദ്ദേശം.
കുട്ടികളുടെ അന്തസും സ്വകാര്യതയും മാനിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കോടതി നടപടികൾ അവസാനിക്കും വരെ കുട്ടികൾ കാത്തിരിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും കോടതി നിർദേശം നൽകി. കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായാണ് ഹൈക്കോടതി മാർഗനിർദേശം.
Description: Thamarassery Shahabas murder case; the case cannot be postponed for many days as the accused are children