‘കൊയിലാണ്ടിയിൽ വൈദ്യുതി സബ് സ്റ്റേഷൻ സ്ഥാപിക്കണം’; ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ മേഖല സമ്മേളനം സംഘടിപ്പിച്ചു


കൊയിലാണ്ടി: വ്യാപാര മേഖലയെ കാര്യമായി ബാധിക്കുന്ന വൈദ്യുതി വിതരണ തടസ്സം ഒഴിവാക്കാൻ നഗരത്തിൽ സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വ്യാപാരികളുടെയും ജീവനക്കാരുടെയും മക്കളിൽ നീറ്റ്, പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും മുതിർന്ന വസ്ത്രവ്യാപാരികളെയും ചടങ്ങിൽ അനുമോദിച്ചു.ആദരിച്ചു. ജില്ല സെക്രട്ടറി കെ.എസ്. രാമമൂർത്തി, സി.കെ.സുനിൽ പ്രകാശ്, മജീദ് മംഗല്യ,ഷഫീഖ് പട്ടാട്ട്, അസീസ് കസിൻസ്, പ്രേമൻ നന്മന, നൗഷാദ് ഡിലക്സ്, ഫയാസ് കളേഴ്സ്, നാസർ കിഡ്സ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കെ.കെ.ഗോപാലകൃഷ്ണൻ പ്രസിഡന്റും സി. കെ .സുനിൽ പ്രകാശ് ജന.സെക്രട്ടറിയുമാണ്. പ്രേമൻ നന്മന, നൗഷാദ് ഡിലക്സ്, ഫയാസ് കളേഴ്സ് എന്നിവരാണ് വൈ.പ്രസിഡന്റുമാർ. മനോജ്, സുമതി തിരുവോണം, രശ്മി ലുക് അറ്റ് മി എന്നിവർ സെക്രറിമാരും നാസർ ട്രഷററുമാണ്.

Summary: Textiles and Garments Association organized the regional conference at Koyilandy