ആവളയിലെ പത്തുവയസുകാരന്റെ മരണം: ഞെട്ടല്‍മാറാതെ സഹപാഠികളും നാട്ടുകാരും


പേരാമ്പ്ര: ആവള പെരിഞ്ഞേരിക്കടവില്‍ പത്തുവയസുകാരനായ മുഹമ്മദിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാവാതെ നാട്ടുകാരും സഹപാഠികളും. ആവള യു.പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ്. ബുധനാഴ്ച വൈകുന്നേരം ഏഴോടെയാണ് മുഹമ്മദിനെ കുളിമുറിയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയനിലയില്‍ കണ്ടെത്തിയത്.

ഉടനെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പെരുഞ്ചേരിക്കടവ് ചെറുവോട്ട് കുന്നത്ത് ബഷീറിന്റെയും ഷെരീഫയുടെയും മകനാണ് മുഹമ്മദ്. മുഹസിന, ഷിഫാന, ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.

മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ആവള യു.പി സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മേപ്പയൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെുത്ത് അന്വേഷണം തുടങ്ങി.