ജില്ലാ ഹോമിയോ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയിലെ നഴ്‌സ് തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 780 രൂപ നിരക്കില്‍ (പ്രതിമാസം പരമാവധി 21,060 രൂപ) ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
ജി.എന്‍.എം പാസായ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും, പരിചയ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 26ന് രാവിലെ 10.30ന് ഇന്റര്‍വ്യൂവിനായി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2460724.