ടെലി കോണ്‍ക്ലൈവ് അവാര്‍ഡ് 2024-25; ബെസ്റ്റ് റീട്ടെയ്‌ലര്‍ ആയി കൊയിലാണ്ടിയിലെ സുധാമൃതം ഡിജിറ്റല്‍ ഹബ്
കൊയിലാണ്ടി: Tele Conclave Award 2024-2025 ലെ ബെസ്റ്റ് റീട്ടെയ്‌ലര്‍ ആയി കൊയിലാണ്ടിയിലെ സുധാമൃതം ഡിജിറ്റല്‍ ഹബി നെ തിരഞ്ഞെടുത്തു. കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസില്‍ നിന്നും സുധാമൃതം പാട്‌നര്‍ വിപിന്‍ കൃഷ്ണ പുരസ്‌കാരം ഏറ്റുവാങ്ങി.
20 വര്‍ഷത്തെ ജൈത്രയാത്രയില്‍ സുധാമൃതത്തിന് ഒപ്പം നിന്ന കസ്റ്റമേഴ്‌സിനോടുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങുന്നതല്ലെന്നും കസ്റ്റമേഴ്‌സിന്റെ ഹൃദയം നിറഞ്ഞ സ്‌നേഹമാണ് ഈ അവാര്‍ഡിന് പ്രാപ്തരാക്കിയതെന്നും സുധാമൃതം അറിയിച്ചു.