വയനാടിനായി കൈകോര്‍ത്ത് കൊളാവിപ്പാലം ചാനല്‍ വാട്‌സ്ആപ്പ് കൂട്ടായ്മയും അയനിക്കാട് തേജസ്വിനി പരസ്പര സംഘവും; ദുരിതാശ്വാസ നിധിയിലേയ്ക്കായി പിരിച്ചെടുത്ത തുക കൈമാറി


Advertisement

പയ്യോളി: വയനാടിന് കൈത്താങ്ങാകേനായി തേജസ്വിനി പരസ്പര സംഘം അയനിക്കാടും കൊളാവിപ്പാലം ചാനല്‍ വാട്‌സപ് കൂട്ടായ്മയും ദുരിതാശ്വാസനിധിയിലേക്ക് പിരിച്ചെടുത്ത തുക കൈമാറി. ഇരിങ്ങല്‍ വില്ലേജ് ഓഫീസിലേക്കാണ് തുക കൈമാറിയത്.

Advertisement

തേജസ്വിനി പരസ്പര സഹായ സംഘം ചെയര്‍പേഴ്‌സണ്‍ സുബിഷ ഷാജി ദുരിതാശ്വാസനിധിയിലേക്കുള്ള തുക ഇരിങ്ങല്‍ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എ. നൗഫലിനു കൈമാറി. കൊളാവിപാലം ചാനലില്‍ വാട്‌സപ്പ് കൂട്ടായ്മയുടെ ഫണ്ട് കൊളാവിപ്പാലം രാജന്‍ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എ.നൗഫലിനു കൈമാറി.

Advertisement

എം.ടി. സജിത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എ. നൗഫല്‍ ഉദ്ഘാടന പ്രസംഗം നടത്തി. യോഗത്തില്‍ 33ാം ഡിവിഷണല്‍ കൗണ്‍സിലര്‍ ചെറിയാവി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എം.ടി. സജിത്ത് സ്വാഗതവും വി.വി. അനിതയും പുഷ്പ ടീച്ചര്‍, വിജീഷ് മാസ്റ്റര്‍ ടി.കെ സുബിഷ ഷാജി, ജിതേഷ് സി.ടി, തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. ജിതേഷ് എം. നന്ദിയും പറഞ്ഞു.

Summary: Tejaswini Mutual Group Ayanikad and Kolavipalam channel WhatsApp group handed over the collected amount to the relief fund.

Advertisement