ആദരിച്ചത് അന്‍പതോളം പൂര്‍വ്വ അധ്യാപകരെ; യു.കെ.ഡി യുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അധ്യാപക സംഗമം


കൊയിലാണ്ടി: അധ്യാപക സംഗമം സംഘടിപ്പിച്ചു. യുകെഡി യുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പൂര്‍വ്വ അധ്യാപകരെ ആദരിച്ചു. ചനിയേരി എംഎല്‍പി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു.

സുന്ദരന്‍ അധ്യക്ഷതയും ഡികെ ബിജു സ്വാഗതവും കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് വി.പി രാജീവന്‍ മുഖ്യഭാഷണം നിര്‍വഹിച്ചു. കന്മന ശ്രീധരന്‍ മാഷ്, ടി. ചന്തു മാഷ്, സുധാകരന്‍ മാഷ് ഇടുമ്മല്‍ ഗംഗാധരന്‍ മാഷ്, കെ. ഷിജു, എം ബാലകൃഷ്ണന്‍, അഡ്വക്കേറ്റ് കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു.

അന്‍പതോളംപൂര്‍വ്വ അധ്യാപകരാണ് ആദരിക്കപ്പെട്ടത്. വി.സി ഷാജി ആര്‍.കെ രാജന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ആര്‍.കെ ദീപ നന്ദിയും രേഖപ്പെടുത്തി.