കോഴിക്കോടും തലശ്ശേരിയിലും അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം


Advertisement

കോഴിക്കോട്: മാവൂരിലും തലശ്ശേരിയിലും അധ്യാപക നിയമനം നടത്തുന്നു. നിയമനം നടത്തുന്ന വിഷയങ്ങൾ എതെല്ലാമെന്നും യോ​ഗ്യതകളും എന്തെല്ലാമെന്നും വിശദമായി നോക്കാം.

മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഇംഗ്ലീഷ്, എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, എച്ച്എസ്ടി പാര്‍ട്ട് ടൈം ഉറുദു എന്നീ ഒഴിവുകളുണ്ട്. ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം മെയ് 13 ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍. അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ഹാജരാകണം

Advertisement

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫൗണ്ടേഷന്‍ ഓഫ് എജുക്കേഷന്‍, പെര്‍ഫോമിംഗ് ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ ഒരോ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തരം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.collegiateedu.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.

Advertisement

ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാന്തര ബിരുദവും (ഒബിസി- നോണ്‍ ക്രീമിലെയര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50% മാര്‍ക്ക്) എം എഡും നെറ്റ്/പിഎച്ച്ഡി യും വേണം. നെറ്റ്/ പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്.

Advertisement

ഇന്റര്‍വ്യൂ മെയ് 22 ന് രാവിലെ 10.30 ന് കോളേജില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം ഹാജരാകണം. ഫോൺ: 0490-2320227, 9567239932.