എന്ത് കാര്യങ്ങൾക്കും ഓടിയെത്തും, നാട്ടുകാരുടെ പ്രിയ്യപ്പെട്ടവൻ; മേപ്പയ്യൂരിലെ ടാക്സി ഡ്രെെവറായ വിജീഷിന്റെ മരണത്തിൽ നടുങ്ങി നാട്


Advertisement

മേപ്പയ്യൂർ: നാട്ടുകാരുടെ പ്രിയ്യപ്പെട്ടവനായിരുന്നു, എന്ത് കാര്യങ്ങൾക്കും ഓടിയെത്തുന്നവൻ. എന്നാൽ ഇനി വിജീഷ് തങ്ങൾക്കൊപ്പമില്ലെന്ന സത്യം ഉൾക്കൊള്ളാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും സാധിക്കുന്നില്ല. ഇന്നലെവരെ തമാശകളുമായി തങ്ങൾക്കൊപ്പമുണ്ടായിരുന്നവന്റെ അപ്രതീക്ഷിത വിയോ​ഗം ഏല്ലാവരെയും സങ്കടത്തിലാഴിത്തി. ഇന്ന് ഉച്ചയോടെയാണ് കുഴഞ്ഞുവീണതിനെ തുടർന്ന് മേപ്പയ്യൂരിലെ ടാക്സി ഡ്രെെവറായിരുന്ന വിജീഷ് മരിക്കുന്നത്.

Advertisement

നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ വിജീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെതന്നെ മേപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വിജീഷിന്റെ മരണ വിവരമറിഞ്ഞ് നിരവധി പേരാണ് ആശുപത്രിയിലേക്ക് ഓടിയെത്തിയത്.

Advertisement

മേപ്പയ്യൂരിലെ ചിന്നൂസ് ട്രാവലർ ബസിന്റെ ഡ്രെെവറാണ് വിജീഷ്. ഓട്ടോയും ജീപ്പും ഉൾപ്പെടെ എല്ലാം വീജിഷ് ഓടിക്കാറുണ്ട്. നാട്ടിലെ എന്ത് കാര്യങ്ങൾക്കും ഓടിയെത്തുന്നതിനാൽ വിജീഷ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.

Advertisement