‘തണലിനോട് ചേര്‍ന്ന് നിന്ന് എങ്ങനെ പ്രവര്‍ത്തിക്കാം?’ വിശദമായ ക്ലാസോടെ തണല്‍ മൂടാടി പഞ്ചായത്ത് വനിതാ വിംഗ് കണ്വെന്ഷന്
മൂടാടി: തണല്‍ മൂടാടി പഞ്ചായത്ത് വനിതാ വിംഗ് കണ്വെന്ഷന് നന്തി വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍വെച്ച് നടന്നു. തണല്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ റംല ടീച്ചര്‍ തണലിനോട് ചേര്‍ന്ന് നിന്ന് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞു മനസിലാക്കി തന്നു കൊണ്ട് ഈ പരിപാടിയുടെ ഉദ്ഘാടനം കര്‍മം നിര്‍വഹിച്ചു. തണല്‍ ക്ലസ്റ്റര്‍ സെക്രട്ടറി സുബൈര്‍.പി.ടി ഇതിന്റെ തുടക്കം മുതല്‍ നാളിതുവരെ ഉള്ള പ്രവര്‍ത്തനത്തെപ്പറ്റി വിശദീകരിച്ചു കൊണ്ട് സംസാരിച്ചു.
ഈ പരിപാടിക്ക് ജനപ്രതിനിധികളായ കെ.സുമതി, കെ.പി.ലത, കെ.പി.സുമിത, സി.എം.സുനിത, പി.ലതിക, ടി.എം.രജുല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രണ്ടാം വാര്‍ഡ് ഉസ്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തണല്‍ പയ്യോളി സെന്‍ട്രല്‍ സെക്രട്ടറി അഷറഫ് സ്വഗതം പറഞ്ഞു.
യോഗത്തില്‍ മുടാടി തണല്‍ വനിതാ വിംഗ് കമ്മറ്റി രൂപീകരിച്ച് ജസീറ ബാനു നന്ദി പറഞ്ഞു. പ്രസിഡന്റായി ഫഹ്മിദ ഹാരിസിനെയും, സെക്രട്ടറിയായി സജ്ന പിരിശത്തിലിനേയും ട്രഷററായി അംബിക പ്രകാശിനെയും തെരഞ്ഞടുത്തു.