ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം; വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ച് ക്ഷേത്രക്കമ്മിറ്റി


കൊയിലാണ്ടി: വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റിയാണ് ആദരവ് പരിപാടി സംഘടിപ്പിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ആദരസദസ്സ് ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി ഉണ്ണിക്കൃഷ്ണന്‍ ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. ദാമോദരന്‍ നായര്‍ നടുവിലെടുത്ത്, എന്‍.വി. വാസു, സിസ്റ്റര്‍ കണ്ണകി, പായിച്ചേരി കണ്ണന്‍, കുനിക്കണ്ടി കൃഷ്ണന്‍ നായര്‍, കെ.കെ. അശോകന്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. ട്രസ്റ്റി അംഗങ്ങളായ ഹരിഹരന്‍ പൂക്കാട്ടില്‍, പത്മനാഭന്‍ ധനശ്രീ, ക്ഷേത്രം മാതൃ സമിതി സെക്രട്ടറി വി.എം.ജാനകി, കെ.കെ.ഷൈജു, കെ.ശശിധരന്‍, ശശി അമ്പാടി എന്നിവര്‍ സംസാരിച്ചു.