ഗുരുതരാവസ്ഥയിലുളള രോഗിയുമായിപ്പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസ പ്രകടനം; വാഹനമുടമയ്‌ക്കെതിരെ മോട്ടര്‍വാഹന വകുപ്പിന്റെ നോട്ടീസ്
കോഴിക്കോട്: ആംബുലന്‍സിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ കാറുടമയ്‌ക്കെതിരെ മോട്ടര്‍ വാഹനവകുപ്പിന്റെ നോട്ടീസ്. രോഗിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉടമയ്‌ക്കെതിരെ നോട്ടീസയച്ചത്.
രക്തസമ്മര്‍ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുമായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്.
ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപ്പാസ് വരെയാണ് കാര്‍ പ്രയാസം സൃഷ്ടിച്ചത്. സൈറണ്‍ മുഴക്കി ഓടുന്ന ആംബുലന്‍സ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും കാര്‍ റോഡിന്റെ നടുവില്‍ നിന്ന് മാറ്റിയിരുന്നില്ല.
,
കാര്‍ കാരണം വിലപ്പെട്ട സമയം നഷ്ടമായെന്ന് രോഗിയുടെ ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. കാര്‍ ആംബുലന്‍സിന്് മനപ്പൂര്‍വ്വം വഴി മാറി തരാത്തതാണെന്ന് മനസ്സിലാക്കിയതോടെ ആംബുലന്‍സിലുണ്ടായിരുന്നവര്‍ കാറിന്റെ വീഡിയോ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളുള്‍പ്പെടെയുള്ള പരാതി രോഗിയുടെ ബന്ധുക്കള്‍ കാക്കൂര്‍ പോലീസിലും നന്മണ്ട എസ്ആര്‍ടിഒ അധികൃതര്‍ക്കും നല്‍കിയിരുന്നു.