Tag: Wild Elephant Attack

Total 3 Posts

വീണ്ടും കാട്ടാന ആക്രമണം; മലപ്പുറത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ പൊലിഞ്ഞു. നിലമ്പൂർ മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ന് സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു തൊട്ടുപിറകിലെ വനത്തിൽ ആടിനെ മേയ്ക്കാൻ പോയതായിരുന്നു. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. 10 ദിവസം മുൻപ് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ

രണ്ടുദിവസം മുമ്പ് കാണാതായി, ഇന്ന് കാട്ടില്‍ മൃതദേഹം; വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണന്‍ ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. തോല്‍പ്പെട്ടി നരിക്കല്ലില്‍ കാപ്പിത്തോട്ടത്തില്‍ ആണ് സംഭവം. തോട്ടത്തിന്റെ കാവല്‍ക്കാരനായി ജോലി നോക്കുകയായിരുന്നു ലക്ഷ്മണന്‍. രണ്ട് ദിവസം മുമ്പ് കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാണ് ലക്ഷ്മണന്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എസ്റ്റേറ്റിന്റെ

പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണം; തൊഴിലാളിക്ക് പരുക്ക്

ചക്കിട്ടപ്പാറ: പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. മുതുകാട് മടത്തുവിളയില്‍ എം.എം റീജു(45)വിനാണ് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേറ്റ് സി ഡിവിഷന്‍ തൊഴിലാളിയാണ്. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളിയായ റീജു തോട്ടത്തിലേക്ക് കടന്ന ആനകളെ ഫോറസ്റ്റിലേക്ക് തളിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.