Tag: Weather Update
കോഴിക്കോട് ജില്ലയില്‍ ഇന്ന് രാത്രി താപനില ഉയരാന്‍ സാധ്യത: മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോഴിക്കോട് അടക്കമുള്ള ജില്ലയില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്ന് രാത്രി താപനില കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. മെയ് 07, 08 തീയതികളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും,
അവധിദിനം ബീച്ചിലേക്ക് പോകാനാണോ പ്ലാനിട്ടത്? എങ്കില്‍ മാറ്റിവെച്ചോളൂ, കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടല്‍ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടര്‍ന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ശനിയാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ഞായറാഴ്ച രാത്രി 11.30വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണ
വേനല്‍ച്ചൂടിന് ആശ്വാസമാകുമോ? മെയ് ഒന്ന്, രണ്ട് തിയ്യതികളില്‍ കോഴിക്കോട് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം
കോഴിക്കോട്: ഇന്നും നാളെയും സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. മെയ് ഒന്ന്, രണ്ട് തിയ്യതികളില്‍ കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ
വിഷുക്കാലത്ത് അല്പം തണുക്കും; കേരളത്തില്‍ ഏപ്രില്‍ 14വരെ മഴ സാധ്യത, ഇടിമിന്നല്‍ ജാഗ്രതയും
തിരുവനന്തപുരം: ചൂട് ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. പകല്‍, രാത്രി വ്യത്യാസമില്ലാതെ വെന്തുരുകുകയാണ്. എന്നാല്‍ അല്പം ആശ്വാസം ലഭിക്കുന്ന വാര്‍ത്തയാണ് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. കേരളത്തില്‍ വേനല്‍ മഴ ശക്തിപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇടിമിന്നലിന്റെ
കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 64.5 മില്ലീമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.
സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; കോഴിക്കോട് അടക്കം ഏഴ് ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്കി. സാധാരണ നിലയില്‍ നിന്ന് രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും
കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളേ, നിങ്ങളുടെയും ബോട്ടുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കണേ! ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്
കൊയിലാണ്ടി: കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. 1.4 മുതല്‍ 2.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കാം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും
വരും മണിക്കൂറുകളില്‍ കാത്തിരിക്കുന്നത് അതിതീവ്ര മഴ; കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്
കോഴിക്കോട്: വരും മണിക്കൂറുകളില്‍ അതിതീവ്രമഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ മലപ്പുറം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോഡ് ഒഴികെ മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. വയനാട്, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടും പത്തനംതിട്ട മുതല്‍
അപകടം പതിയിരിക്കുന്നു, മീൻ പിടിക്കാൻ പോകല്ലേ… ശക്തമായ കാറ്റ്, മോശം കാലാവസ്ഥ, ഉയർന്ന തിരമാല; മത്സ്യത്തൊഴിലാളികൾക്കും കടൽത്തീരത്ത് താമസിക്കുന്നവർക്കുമുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ
കൊയിലാണ്ടി: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. നാളെ രാത്രി 11:30