Tag: Wayanad

Total 35 Posts

വയനാടിന് സഹായവുമായി തൊഴിലുറപ്പ് തൊഴിലാളികളും; മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികളും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

മേപ്പയ്യൂർ : വയനാടിലെ ദുരന്തബാധിതരെ സഹായിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളും രം​ഗത്ത് വരുന്നു. മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികളും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.  പഞ്ചായത്ത് ഓഫിസിൽ ചേർന്ന മേറ്റുമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാൻ തീരുമാനിച്ചത്. പ്രസിഡണ്ട് കെ.ടി.രാജൻ അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ.സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ

ഉരുള്‍പൊട്ടലില്‍ ജീവഹാനി സംഭവിച്ചവര്‍ക്ക് ശ്രദ്ധാഞ്ജലി; ഹില്‍ബസാറില്‍ ദീപം തെളിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മേപ്പാടി: വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലിലും കേരളംകണ്ട ഏറ്റവും വലിയ ദുരന്തമായ വയനാട്ടിലെ ചൂരല്‍മല ഉരുള്‍പൊട്ടലിലും ജീവഹാനി സംഭവിച്ചവര്‍ക്ക് കോണ്‍ഗ്രസ് മൂടാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഹില്‍ ബസാറില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണന്‍ കിഴക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് രൂപേഷ് കൂടത്തില്‍, സെക്രട്ടറി രാമകൃഷ്ണന്‍ പൊറ്റക്കാട്ട്, ദാമോദരന്‍ പൊറ്റക്കാട്ട്, വി.യം

ഗര്‍ഭിണിയായ മകളെയുംകൂട്ടി അതിസാഹസികമായി ചൂരല്‍മലയില്‍ നിന്നും രക്ഷപ്പെട്ടു; കയറിച്ചെല്ലാന്‍ വീടുപോലുമില്ലെന്ന സങ്കടം പങ്കുവെച്ച ഉസ്മാന്റെ കണ്ണീരൊപ്പാന്‍ സഹായവുമായി നടുവണ്ണൂര്‍ സ്വദേശി ജബ്ബാര്‍

കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ചൂരല്‍മലയിലെ ഉസ്മാന്റെ കണ്ണീരൊപ്പാന്‍ നടുവണ്ണൂര്‍ സ്വദേശിയുടെ ഇടപെടല്‍. ഉസ്മാന്റെ നിസഹായാവസ്ഥയറിഞ്ഞ നടുവണ്ണൂരിലെ നെടുങ്ങണ്ടിയില്‍ ജബ്ബാറാണ് അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നിരിക്കുന്നത്. ഉസ്മാന് വീട് വയ്ക്കാന്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്നാണ് ജബ്ബാര്‍ പറഞ്ഞത്. നരിക്കുനിക്ക് അടുത്ത് നന്മണ്ട പുന്നശ്ശേരിയിലെ ജബ്ബാറിന്റെ സ്ഥലമാണ് വിട്ടുനല്‍കാന്‍ ഉദ്ദേശിക്കുന്നത്. വീട് വയ്ക്കുന്നതുവരെ തല്‍ക്കാലം

വയനാട് ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കൊയിലാണ്ടിയില്‍ നിന്ന് യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ടീം

കൊയിലാണ്ടി: വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് കൊയിലാണ്ടിയില്‍ നിന്നും 26അംഗ വൈറ്റ് ഗാര്‍ഡ് ടീം കൊയിലാണ്ടിയില്‍ നിന്നും പുറപ്പെട്ടു. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പരീശീലനം ലഭിച്ച വൈറ്റ്ഗാര്‍ഡ് അംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് വയനാട്ടിലേക്ക് യാത്ര തിരിച്ചത്. കൊയിലാണ്ടി ലീഗ് ഓഫീസില്‍ നിന്ന് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേതാക്കളായ കെ.കെറിയാസ്, ഫാസില്‍ നടേരി, സമദ്‌നടേരി,

നാനൂറില്‍ അധികം വീടുകളുണ്ടായിരുന്ന ഗ്രാമത്തില്‍ അവശേഷിക്കുന്നത് 30 വീടുകള്‍; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബെയിലി പാലം നിര്‍മ്മാണം പുരോഗമിക്കുന്നു

മേപ്പാടി: ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം തന്നെ ഒലിച്ചുപോകുകയാണ് മുണ്ടക്കൈയില്‍ സംഭവിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം നാനൂറില്‍ അധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായുള്ള ബെയിലി പാലം നിര്‍മ്മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ ഇരുനൂറോളം പേരാണ് മരണമടഞ്ഞത്. ഇതില്‍ 75 മൃതദേഹങ്ങള്‍

അരി, പഞ്ചസാര, സാനിറ്ററി നാപ്കിന്‍…. വയനാട്ടിലേക്ക് അവശ്യ സാധനങ്ങള്‍ ഇനിയും വേണം; എത്തിക്കേണ്ടത് സിവില്‍ സ്റ്റേഷനിലെ കളക്ഷന്‍ സെന്ററില്‍

കോഴിക്കോട്: വയനാട് മുണ്ടക്കൈയിലെ ദുരന്തബാധിത മേഖലയിലുള്ളവര്‍ക്ക് അവശ്യസാധനങ്ങള്‍ ആവശ്യമുണ്ട്. അരി, അവില്‍, ആട്ട, വന്‍പയര്‍, ചെറുപയര്‍, പഞ്ചസാര, ഉപ്പ്, ചായപ്പൊടി, ഉഴുന്ന്, ഓയില്‍, ബിസ്‌കറ്റ്, പുതപ്പ്, സാനിറ്ററി നാപ്കിന്‍, തോര്‍ത്ത്, ടീ ഷര്‍ട്ട്, മുണ്ട്, നൈറ്റി, സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, വാഷിങ് പൗഡര്‍, പുല്ലുപായ തുടങ്ങിയ സാധനങ്ങളാണ് ആവശ്യമുള്ളത്. അവശ്യവസ്തുക്കള്‍ കളക്ടറേറ്റിലെ പ്ലാനിങ് സെക്രട്ടറിയേറ്റില്‍

വയനാട് ഉരുള്‍പൊട്ടല്‍; 19 മരണം സ്ഥിരീകരിച്ചു, മരിച്ചവരില്‍ മൂന്ന് കുട്ടികളും, രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് യൂണിറ്റ് സൈന്യമെത്തും, ഹെലികോപ്റ്ററുകളും വരും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. മുപ്പതിലേറെ പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു. ഹാരിസണ്‍സിലെ 100 തോട്ടം തൊഴിലാളികളെ കാണാനില്ലെന്ന് കമ്പനി സിഇഒ അറിയിച്ചു.

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും; കന്നിയങ്കത്തിന് പ്രിയങ്ക വയനാട്ടിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമെന്ന് വിലയിരുത്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ

അത്രപെട്ടെന്ന് ആരുടെയും കണ്ണില്‍പ്പെടാത്ത വയനാടന്‍ സൗന്ദര്യം നുകരാം; കാരാപ്പുഴ അണക്കെട്ടില്‍ നിന്നും നെല്ലറച്ചാലിലേക്ക് യാത്ര പോയാലോ?

സഞ്ചാരികളായ മിക്കവരും യാത്ര ചെയ്യാൻ മോഹിക്കുന്നിടമാണ് വയനാട്. ചുരംകയറുമ്പോൾ മുതൽ വയനാടിന്റെ ദൃശ്യത്തിന് തുടക്കമാകും. ആ നാട് മുഴുവൻ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപ്പെറുക്കിയവരായിരിക്കും. പക്ഷേ ചില രത്‌നങ്ങൾ വയനാട് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അങ്ങനെ പെട്ടെന്നൊന്നും ആരുടേയും കണ്ണിൽപ്പെടാതെ വയനാടൻ സൗന്ദര്യം മുഴുവൻ ആവാഹിച്ച ഒരു സ്ഥലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതാണ്

കഞ്ചാവുമായി ബാലുശ്ശേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍

കല്‍പ്പറ്റ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കഞ്ചാവുമായി പിടികൂടി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പൊലീസ് പിടികൂടിയത്. ബാലുശ്ശേരി ആലാത്തുംപൊയില്‍ വീട്ടില്‍ ടി.സി.അര്‍ജുന്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് പട്രോളിങ്ങിനിടെ കര്‍ലാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് അര്‍ജുനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്ന് 137 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പടിഞ്ഞാറത്തറ എസ്.ഐ കെ.ഷറഫുദ്ദീന്റെ