Tag: vigilence
സ്ഥലം തരം മാറ്റാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം; പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം.പി അനിൽകുമാറിനെ ആണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽ കുമാറിനെ പിടികൂടിയത്. പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ ചെന്നവരോട് രണ്ട് ലക്ഷം രൂപ അനിൽകുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പന്തീരാങ്കാവ് വില്ലേജിലെ കൈമ്പാലത്ത് ആയിരുന്നു പെട്രോൾ പമ്പ്
ആദ്യം ആവശ്യപ്പെട്ടത് 500, മണിക്കൂറുകൾക്കുള്ളിൽ തുക ഇരട്ടിയായി; വിജിലൻസ് പിടിയിലായ മേപ്പയ്യൂർ സ്വദേശിക്കെതിരെ നേരത്തെയും കെെക്കൂലി ആരോപണം
മേപ്പയ്യൂർ: കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് പിടികൂടിയ മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് നേരത്തെയും വിജിലൻസിന്റെ സംശയനിഴലിലുള്ള ആൾ. ഏതാനും മാസം മുമ്പ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ഇയാളുടെ കൈവശം കണക്കിൽപെടാത്ത 500 രൂപ കണ്ടെത്തിയിരുന്നു. അന്ന് താക്കീത് ചെയ്ത് വിട്ടയച്ച വിജിലൻസ് ഇത്തവണ കൈക്കൂലി സഹിതം ബാബുരാജിനെ പൂട്ടുകയായിരുന്നു. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ