Tag: vatakara
വടകരയില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; എ.ഡി.ജി.പി ക്യാമ്പ് ചെയ്യുന്നു
വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന നാളെ വടകരയില്‍ സംഘര്‍ഷ സാധ്യതയെന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിനെ തുടര്‍ന്ന് ക്രമസമാധന ചുമതലയുളള എഡിജിപി വടകരയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയും എഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കന്‍ കേരളത്തിലെ സ്ഥിതി വിലയിരുത്തി. വടകര നാദാപുരത്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി സന്ദര്‍ശനം നടത്തി.
വടകര മോഡല്‍ പോളിയില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങള്‍ അറിയാം
വടകര: ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2024-25 അധ്യയന വര്‍ഷം മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. www.polyadmission.org വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയ്യതി
വടകരയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം; വാഹനഘോഷയാത്രകള്‍ പാടില്ല, ആഘോഷം ഏഴുമണിവരെ മാത്രം
വടകര: വടകരയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം. ജൂണ്‍ നാലിന് വിജയിച്ച മുന്നണിക്ക് ആഘോഷ പരിപാടികള്‍ നടത്താം. എന്നാല്‍ വൈകുന്നേരം ഏഴുമണിവരെ മാത്രമേ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം. വാഹനഘോഷ യാത്രകള്‍ അനുവദിക്കില്ല. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും സമാധാന അന്തരീക്ഷം തുടരുമെന്ന ഉറപ്പ് രാഷ്ട്രീയ പാര്‍ട്ടി
വലിയ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയിക്കും; സി.പി.എമ്മിന് വടകരയിലെ ജനത നല്‍കുന്ന തിരിച്ചടി കനത്തതായിരിക്കുമെന്നും പാറക്കല്‍ അബ്ദുള്ള
വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിക്കുമെന്ന് വടകരയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുള്ള. കഴിഞ്ഞ തവണ കെ.മുരളീധരന്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കുമെന്നും പാറക്കല്‍ അബ്ദുള്ള കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഏഴ് നിയോജക മണ്ഡലത്തിലും ഇത്തവണ യു.ഡി.എഫ് മുന്നേറ്റമുണ്ടാകും.
”വടകരയുടെ സമാധാനം തകര്‍ക്കാനുള്ള ഒരു വര്‍ഗീയ നീക്കവും വെച്ചുപൊറുപ്പിക്കാവുന്നതല്ല, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള നീക്കത്തെ മതനിരപേക്ഷ ശക്തികള്‍ ഒന്നിച്ചെതിര്‍ക്കണമെന്നും’ പി.മോഹനന്‍
വടകര: വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചര്‍ക്കെതിരായി നടത്തിയ കടുത്ത വര്‍ഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തെരഞ്ഞെടുപ്പിന് ശേഷവും തുടര്‍ന്നുകൊണ്ടു പോകാനുള്ള നീക്കമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ആശ്രിതരും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ പ്രസ്താവനയിലൂടെ ആരോപിച്ചു. ഇത്തരം നെറികെട്ട പ്രചരണങ്ങളെയും, കുടിലതകളെയും അതിജീവിച്ച് എല്‍.ഡി.എഫ് വടകരയില്‍ തിളക്കമാര്‍ന്ന നിലയില്‍
”തോല്‍ക്കുമെന്ന് വരുമ്പോള്‍ ‘മതായുധം’ പുറത്തെടുക്കാന്‍ ലീഗിലെ തീവ്രന്‍മാര്‍ക്ക് യാതൊരു മടിയുമില്ല, വടകരയില്‍ ലീഗ് കളിച്ച തീക്കളി”; വിമര്‍ശനവുമായി കെ.ടി ജലീല്‍
വടകര: 2024ലെ വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യു.ഡി.എഫ് മുച്ചൂടും വര്‍ഗീയവത്കരിച്ചുവെന്ന പേരിലാകും ചരിത്രത്തില്‍ ഇടംനേടുകയെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. തെരഞ്ഞെടുപ്പിനെ മുസ് ലിം ലീഗ് വര്‍ഗീയ വത്കരിച്ചുവെന്നാണ് ‘വടകരയില്‍ ലീഗ് കളിച്ച തീക്കളി’ എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ ജലീല്‍ വിമര്‍ശിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ വിമര്‍ശനം. കെ.ടി.ജലീലിന്റെ കുറിപ്പ് വായിക്കാം: വടകരയില്‍ ലീഗ് കളിച്ച തീക്കളി കഴിഞ്ഞ
”എന്തായിരുന്നു വടകരയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യവും അജണ്ടയും? ശൈലജ ടീച്ചര്‍ രണ്ട് ലക്ഷം വോട്ടിന് ജയിച്ചാലും അത് ചര്‍ച്ച ആകാതെ ഒരടി മുമ്പോട്ട് പോകാനാവില്ല”; സയ്യീദ് ആബിയുടെ തെരഞ്ഞെടുപ്പ് വിശകലനം ചര്‍ച്ചയാവുന്നു
വടകര: വോട്ടെടുപ്പ് കഴിഞ്ഞശേഷവും രാഷ്ട്രീയ ചര്‍ച്ചകളില്‍ വടകര മണ്ഡലത്തിന് ലഭിക്കുന്ന ശ്രദ്ധ ഒട്ടും കുറഞ്ഞിട്ടില്ല. ജയ പരാജയങ്ങള്‍ പ്രവചിക്കുകയെന്നതിനപ്പുറം അപ്രതീക്ഷിതമായി വടകരയില്‍ ഷാഫി പറമ്പിലിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതും തെരഞ്ഞെടുപ്പ് പ്രചരണവും സൂക്ഷ്മമായി ഇപ്പോഴും വിശകലനം ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനായി വടകരയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ഇരുമുന്നണികളും ഉന്നയിക്കുന്നുമുണ്ട്. വാശിയേറിയ തിരഞ്ഞെടുപ്പിന് ശേഷം
”വടകരയില്‍ ഷാഫി പറമ്പില്‍ 88500-114000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും, ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമഹരിക്കാനാവില്ല” പ്രവചനവുമായി രാജസ്ഥാന്‍, തെലങ്കാന തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായ റാഷിദ് സി.പി
വടകര: രാജസ്ഥാന്‍, തെലങ്കാന തെരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണുന്നതിന് മുമ്പുതന്നെ കൃത്യമായി പ്രവചിച്ച് സമൂഹമാധ്യമങ്ങളിലൂടെ താരമായ നാദാപുരം സ്വദേശി റാഷിദ് സി.പി വടകരയുടെ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നു. വടകരയില്‍ 88500-114000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയിക്കുമെന്നാണ് റാഷിദിന്റെ പ്രവചനം. ഫേസ്ബുക്കിലൂടെയാണ് റാഷിദ് പ്രവചനം നടത്തിയത്. ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍
വോട്ടിങ് യന്ത്രം പണിമുടക്കി; വടകര മീത്തലെ അങ്ങാടിയില്‍ പോളിങ് തുടങ്ങാന്‍ രണ്ടരമണിക്കൂര്‍ വൈകി
വടകര: വോട്ടിങ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വടകരയില്‍ വോട്ടിങ് തുടങ്ങാന്‍ രണ്ടര മണിക്കൂര്‍ വൈകി. മീത്തലെ അങ്ങാടിയിലെ ബൂത്ത് നമ്പര്‍ 81ലാണ് പോളിങ് തുടങ്ങാന്‍ വൈകിയത്. രാവിലെ അഞ്ചരയോടെ മോക്ക് പോള്‍ തുടങ്ങിയപ്പോള്‍ തന്നെ വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വോട്ടിങ് നീണ്ടുപോകുകയായിരുന്നു. 8.35നാണ് പുതിയ വോട്ടിങ് യന്ത്രമെത്തിയത്. പിന്നീട് അന്‍പത് മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷം
കന്നി വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്, ബൂത്തിനുള്ളില്‍ അബദ്ധം കാണിക്കരുത്; ബീപ് ശബ്ദം കേട്ടില്ലെങ്കില്‍ ശ്രദ്ധിക്കണം! വോട്ട് ചെയ്യുന്നതിനെക്കുറിച്ച് വിശദമായി അറിയാം
വടകര: പോളിങ്ങ് ബൂത്തിലേക്ക് പോവാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കന്നി വോട്ടര്‍മാര്‍ ആശങ്കയിലാണ്. പറഞ്ഞും അറിഞ്ഞും കേട്ടത് മാത്രം വച്ച് പോയാല്‍ എന്തേലും അബദ്ധം പറ്റുമോ എന്നതാണ് ചിലരുടെ ആശങ്ക. എന്നാല്‍ അത്തരത്തിലുള്ള പേടി നിങ്ങള്‍ക്ക് വേണ്ട. ബൂത്തിനുള്ളിലെ നടപടി ക്രമങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം. 🔹സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു. 🔹വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ്