Tag: vatakara

Total 83 Posts

ലോകനാർകാവിൽ നഗരപ്രദക്ഷിണവും പള്ളിവേട്ടയും ഇന്ന്; ഉത്സവലഹരിയില്‍ നാട്‌

വടകര: ലോകനാർകാവ് ക്ഷേത്ര പൂര മഹോത്സവത്തിലെ പ്രധാന ചടങ്ങായ നഗരപ്രദക്ഷിണവും പള്ളിവേട്ടയും ഇന്ന് നടക്കും. രാവിലെ ഭഗവതിയുടെ ആറാട്ടിനുപുറമേ മറ്റു ക്ഷേത്രച്ചടങ്ങുകൾ, വൈകീട്ട് 3.30ന് കലാമണ്ഡലം ജിനേഷ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, വൈകീട്ട് നാലിന് ഇളനീർവരവ്, ആറിന് ഗ്രാമബലി എന്നിവയുണ്ടാകും. തുടർന്ന് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നഗരപ്രദക്ഷിണം നടക്കും. 8.30ന് പാണ്ടിമേളത്തിനുശേഷം പള്ളിവേട്ട ഉണ്ടാകും. വ്യാഴാഴ്ച രാവിലെമുതൽ

ഗൂഡല്ലൂരിൽ വിനോദയാത്രാ സംഘത്തിന് നേരെ തേനീച്ചയുടെ ആക്രമണം; തിരുവള്ളൂർ സ്വദേശിക്ക് ദാരുണാന്ത്യം

വടകര: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ വിനോദയാത്ര പോയ സംഘത്തിന് നേരെയുണ്ടായ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവള്ളൂർ സ്വദേശി വള്ള്യാട് പുതിയോട്ടിൽ മുഹമ്മദ് സാബിർ(25) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗൂഡല്ലൂരിലെ വ്യൂ പോയിന്റായ ‘നീഡിൽ പോയിന്റി’ന് സമീപത്തെ പാറക്കെട്ടിൽ നിൽക്കവെയാണ് വിനോദയാത്രസംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. പാറക്കെട്ടിന് സമീപത്തെ തേനീച്ചക്കൂട്ടിൽനിന്ന് തേനീച്ച ഇളകി

പ്ലസ് വൺ പരീക്ഷയിലെ ആൾമാറാട്ടം; പുളിയഞ്ചേരി സ്വദേശിയായ വിദ്യാർഥി റിമാന്‍ഡില്‍

വടകര: പ്ലസ് വൺ ഇം​ഗ്ലീഷ് ഇംപ്രൂവ്മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തിൽ പ്രതി റിമാൻഡിൽ. മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയും ബിരുദ വ്ദ്യാർത്ഥിയുമായ മുഹമ്മദ് ഇസ്മയിലാണ് റിമാൻഡിലായത്. കൊയിലാണ്ടി മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ പ്ലസ്ടു വിദ്യാര്‍ഥിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ സാമൂഹിക പശ്ചാത്തല പഠനം നടത്തി ജുവനൈല്‍

സിഎൻജി ക്ഷാമത്തിന് പരിഹാരം ; വടകര, പയ്യോളി, നാദാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു

വടകര : സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷനുകൾ ആവശ്യത്തിന് ഇല്ല എന്ന പരാതികൾക്ക് പരിഹാരം ആകുന്നു. വടകര , പയ്യോളി, നാദാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി. വടകര താലൂക്കിലെ സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ നിയമസഭയിൽ ചോദ്യമായി ഉന്നയിചിരുന്നു. തുടർന്ന്

ഉയരപ്പാത നിർമാണത്തിനിടെ വടകരയില്‍ കൂറ്റൻ ക്രെയിൻ തകർന്നു വീണു; അപകടം കൗണ്ടർ വെയ്റ്റ് ഉറപ്പിക്കുന്നതിനിടെ

വടകര: ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ഉയരപ്പാതയ്ക്കായി ഗർഡറുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ വടകരയില്‍ കൂറ്റൻ ക്രെയിൻ തകർന്നു വീണു. ഇന്നലെ ഉച്ചയോടെ പാർക്ക് റോഡിന് സമീത്താണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗർ‍ഡറുകൾ ഉയർത്തുമ്പോൾ ക്രെയിൻ തെന്നി മാറാതിരിക്കുന്നതിനുള്ള സംവിധാനമാണ് കൗണ്ടർ വെയ്റ്റ് ഉറപ്പിക്കൽ. ക്രെയിൻ തകർന്നതോടെ കൂറ്റൻ കോൺക്രീറ്റ് നിർമിതഭാഗം താഴെക്ക് വീണെങ്കിലും തൊഴിലാളികൾ ആരും

സ്കൂട്ടറിൽ കടത്തുകയായിരുന്ന 48 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

വടകര: അഴിയൂർ കുഞ്ഞിപ്പള്ളി ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 48 കുപ്പി അനധികൃത മാഹി മദ്യവുമായി ഒരാൾ പിടിയിൽ. തലശ്ശേരി തിരുവങ്ങാട് സാഗരിക വീട്ടിൽ അനിൽ കുമാർ (55) ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ വടകര എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ കെ.പിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ മദ്യം

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണതട്ടിപ്പ് കേസ്; 113 പവൻ കൂടി കണ്ടെത്തി

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് 908 ഗ്രാം (113.5 പവൻ) പണയ സ്വർണം കൂടി അന്വേഷണ സംഘം കണ്ടെത്തി. തിരുപ്പൂരിലെ സി എസ് ബി ബാങ്കിന്‍റെ രണ്ട് ശാഖകളിൽ നടത്തിയ പരിശോധനയിൽ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് സ്വർണം കണ്ടെത്തിയത്. കേസിൽ ഇതുവരെ 17.8 കിലോ സ്വർണം അന്വേഷണ സംഘം

വില്ല്യാപ്പള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച സംഭവം; പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു

വടകര: വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വടകര പോലിസ് കേസെടുത്തു. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോലീസിന്റെ നേതൃത്വത്തിൽ വടകര ​ഗവൺമെന്റ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻ്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാകുന്നത് അനുസരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. വില്ല്യാപ്പള്ളി ടൗണിലെ മൊടവൻകണ്ടിയിൽ അനന്യ

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ സ്വര്‍ണ തട്ടിപ്പ്: മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍, തിരുപ്പൂരിൽ തെളിവെടുപ്പിനെത്തിക്കും

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍നിന്ന് 26 കിലോ പണയസ്വർണം തട്ടിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയുടെ സഹായിയാണ് അറസ്റ്റിലായത്. തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജീവ് ഗാന്ധി നഗറില്‍ കാർത്തികിനെയാണ്(30) റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി.ബെന്നി അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എലിവിഷം ചേർത്ത ബീഫ് കഴിച്ചു; വൈക്കിലിശ്ശേരി സ്വദേശി ചികിത്സയിൽ, സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു

വടകര: എലിവിഷം ചേർത്ത ബീഫ് കഴിച്ചതിനെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ. വൈക്കിലിശ്ശേരി സ്വദേശി നിധീഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.. ജനുവരി 6 നു ആയിരുന്നു സംഭവം. നിധിഷീഷിന്റെ അടുത്ത് സുഹൃത്ത് കഴിക്കാനായി ബീഫ് നൽകിയിരുന്നു. ഇത് കഴിച്ചു വീട്ടിൽ എത്തിയപ്പോൾ അസഹ്യമായ വയറുവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. തുടർന്ന് വടകരയിലെ