Tag: Uma Thomas
കണ്ണ് തുറന്നു, കൈ കാലുകൾ ചലിപ്പിച്ചു; ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണ് തുറന്നു. കൈകാലുകള്‍ അനക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമയെ സന്ദര്‍ശിച്ച ശേഷം മകനാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞത്. രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തും. അതേസമയം, കേസില്‍,
അപകടനില തരണം ചെയ്തിട്ടില്ല, ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരം; ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും
കൊച്ചി: കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നും, ആന്തരിക രക്തസ്രാവം കൂടിയില്ലെന്നും, കൂടുതല്‍ ദിവസം വെന്റിലേഷന്‍ വേണ്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംഎൽഎ.