Tag: Ulliyery

Total 18 Posts

ഫാര്‍മസിസ്റ്റുകളുടെ പുതുക്കിയ മിനിമം വേതനം ഉടന്‍ നടപ്പിലാക്കുക; ആവശ്യവുമായി ഉള്ള്യേരിയില്‍ നടന്ന കെ.പി.പി.എ ജില്ലാ കമ്മിറ്റി

ഉള്ള്യേരി: കേരളത്തിലെ സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്‌ററുകളുടെ പുതുക്കിയ മിനിമം വേതനം നടപ്പിലാക്കാനുള്ള കാലതാമസം എത്രയും പെട്ടെന്ന് പരിഹരിച്ച് നിയമപരമായി പ്രാബല്യത്തിലാക്കണമെന്ന് കെ.പി.പി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജീവന്‍ രക്ഷാ മരുന്നുകളില്‍ ഏര്‍പ്പെടുത്തിയ ജി.എസ്.ടി സമ്പൂര്‍ണമായും പിന്‍വലിക്കണമെന്നും, ഔഷധ വില വര്‍ദ്ധനവ് നിയന്ത്രിക്കണമെന്നും, കോര്‍പ്പറേറ്റ് മരുന്നു കമ്പനികളുടെ റീട്ടെയില്‍ വ്യാപാരം തടയിടണമെന്നും യോഗം ആവശ്യപ്പെട്ടു. സ്റ്റേറ്റ് ഫാര്‍മസി

ആക്രമിച്ചത് വീട്ടില്‍ക്കയറി, മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാലുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഉള്ള്യേരി: മൊടക്കല്ലൂരില്‍ നാലുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. വീട്ടില്‍ കയറിയായിരുന്നു ആക്രമണം. കടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. പനോളി ദേവയാനി (65)നാണ് ആദ്യം കടിയേറ്റത്. വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. നൂറുമീറ്റര്‍ അകലെയായുള്ള കോഴിക്കോട്ടയില്‍ ശ്രീധറന്‍ (70) ഭാര്യ സുലോചന (60) എന്നിവരെയും കടിച്ചു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരിക്ക് ഗുരുതരമാണ്.

രണ്ടുവര്‍ഷത്തിലേറെയായി വാടക നല്‍കിയില്ല; ഓഫീസ് ഉപരോധിച്ച് ഉള്ള്യേരി വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയും കുടുംബവും

ഉളേള്യരി: രണ്ട് വര്‍ഷത്തില്‍ അധികമായി വില്ലേജ് ഓഫീസായി പ്രവര്‍ത്തിക്കുന്ന വീടിന്റെ വാടക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വീട്ടുടമയും കുടുംബവും വില്ലേജ് ഓഫീസ് ഉപരോധിച്ചു. കന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ഉള്ള്യേരി വില്ലേജ് ഓഫീസ് കെട്ടിടത്തിന് മുമ്പിലാണ് ഉപരോധ സമരം നടന്നത്. വീട് വാടകയ്ക്ക് കൊടുത്ത കന്നൂര് പരക്കണ്ടി കാര്‍ത്യായനിയും കുടുംബവും ആണ് ഇത്തരമൊരു പ്രതിഷേധവുമായി മുന്നോട്ടുവന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും വാടകയോ

ഉള്ള്യേരി സ്വദേശിനിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു

കൊയിലാണ്ടി: ഉള്ള്യേരി സ്വദേശിനിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു. ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, ലൈസന്‍സ് തുടങ്ങിയ രേഖകളാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലും അവിടെ നിന്നും കണ്ണൂരേക്കുമുള്ള യാത്രയ്ക്കിടയിലാണ് പേഴ്‌സ് നഷ്ടമായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍: 7593956520.

വീടിന് തീവെപ്പും കവര്‍ച്ചയും അടക്കം നിരവധി കേസുകളില്‍ പ്രതി; ഉള്ള്യേരി സ്വദേശിയായ യുവാവിനെ കാപ്പചുമത്തി നാടുകടത്തി

അത്തോളി: തീവെപ്പും കവര്‍ച്ചയും ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ഉള്ള്യേരി തെരുവത്ത് കടവ് പുതുവയല്‍ ഫായിസിനെയാണ് (29) നാട്ടുകടത്തിയത്. ഇതുപ്രകാരം ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല. അത്തോളി പൊലീസ് സ്റ്റേഷനില്‍ മാത്രമായി ആറോളം കേസില്‍ പ്രതിയാണ് ഇയാള്‍. തെരുവത്ത് കടവില്‍ നിരന്തരം സാമൂഹിക വിരുദ്ധധ പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്നാണ്

പൊതുദര്‍ശനത്തിനുള്ള സൗകര്യം, സ്മൃതി വനങ്ങള്‍: സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ ശ്മശാനം ഉള്ള്യേരിയില്‍

പേരാമ്പ്ര: സംസ്ഥാനത്തെ ആദ്യത്തെ ഭൂഗര്‍ഭ ശ്മശാനം ഉള്ള്യേരിയില്‍ ഒരുങ്ങുന്നു. ഉള്ള്യേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ 2.6 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച്ച മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. സ്മൃതിവനങ്ങള്‍, പൊതുദര്‍ശനത്തിന് വയ്ക്കാനുള്ള സൗകര്യം, ഉദ്യാനങ്ങള്‍, കാരക്കുന്ന് മലയില്‍നിന്നുള്ള പ്രകൃതിമനോഹര കാഴ്ചകള്‍ എന്നിവയാണ് ശ്മശാനത്തിന്റെ പ്രത്യേകതകള്‍. ഉദ്യാനം, ഇടവഴികള്‍, വായനമുറികള്‍,

ഉള്ള്യേരി 19ലെ ബാലുശ്ശേരി എക്‌സൈസ് ഓഫീസിന് അജ്ഞാതന്‍ തീയിട്ടു

ഉള്ള്യേരി: ഉള്ള്യേരി 19ലുള്ള ബാലുശ്ശേരി എക്‌സൈസ് ഓഫീസില്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസിന് മുമ്പില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത്തോളി പൊലീസ് സ്ഥലത്തെത്തി പരിശോധന പുരോഗമിക്കുകയാണ്. ഓഫീസിന്റെ മുന്‍ഭാഗത്തെ വാതിലില്‍ ആരോ തീയിട്ടതാണെന്ന് ജീവനക്കാര്‍ പറയുന്നു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അജ്ഞാതന്‍ രക്ഷപ്പെട്ടിരുന്നു. പാറാവ് ജീവനക്കാര്‍ കൃത്യസമയത്ത്

സി.സി.ടി.വിയ്ക്കുനേരെ ഫ്‌ളൈയിങ് കിസ്, അശ്ലീല ആംഗ്യം; ഉള്ള്യേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ യുവാക്കള്‍ നടത്തിയ മോഷണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

ഉള്ള്യേരി: ഉള്ള്യേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ യുവാക്കള്‍ നടത്തിയ മോഷണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സി.സി.ടി.വിയ്ക്കുനേരെ കൈവീശുകയും ഫ്‌ളൈയിങ് കിസ് നല്‍കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കല്‍ വീട്ടില്‍ കിഷോര്‍ (20), തേഞ്ഞിപ്പാലം ചേളാരി അബ്ദുള്‍ മാലിക് (20) എന്നിവരെ അത്തോളി പൊലീസ് 24 മണിക്കൂറിനുള്ളില്‍