Tag: UDF
മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂര്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: പാറോളി ശശി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
കൊയിലാണ്ടി: മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പാറോളി ശശിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ കീഴരിയൂര്‍ മണ്ഡലം സെക്രട്ടറിയാണ് പാറോളി ശശി. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തീരുമാനം ഡി.സി.സി അംഗീകരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.ഗോപാലന്‍ നായര്‍ രാജി വച്ചതിനെ
‘ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സ്വഭാവികമായ നടപടി ക്രമങ്ങളുടെ ഭാഗം’; കൊയിലാണ്ടി നഗരസഭയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചെയര്‍പേഴ്‌സണ്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: നഗരസഭാ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഗുരുതര ക്രമക്കേടുകളെന്ന കണ്ടെത്തലില്‍ മറുപടിയുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍. പുളിയഞ്ചേരി കുളത്തിലെ മണ്ണ് നീക്കം ചെയ്ത വകയില്‍ നഗരസഭയ്ക്ക് 5,76,260 രൂപ നഷ്ടം വന്നുവെന്നായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ട്. ഇതുള്‍പ്പെടെ നിരവധി ആക്ഷേപങ്ങളായിരുന്നു പുറത്തു വന്നത്. ഇതിനെതിരെ പരാമര്‍ശിച്ചു കൊണ്ടാണ് ചെയര്‍പേഴ്‌സണ്‍ സുധ കെ.പി രംഗത്തെത്തിയത്. ‘സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ
ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി
കൊയിലാണ്ടി: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്. പ്രതിപക്ഷ നേതാവ് രത്‌നവല്ലി ടീച്ചറാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍ വിഷയം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍
‘കൂറ്റന്‍ ബീമുകള്‍ കുരുന്നുകളുടെ തലയ്ക്കു മുകളില്‍; ഏത് നിമിഷവും അപകടം സംഭവിക്കാം, റോഡ് വികസനം അരിക്കുളം കണിയോത്തെ മാതൃകാ അങ്കണവാടി തകര്‍ത്തു’; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
അരിക്കുളം: കുരുന്നുകളുടെ തലയ്ക്ക് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ ബീമുകള്‍. പേടിയോടെയല്ലാതെ കുട്ടികളെഅംഗനവാടിയിലേക്ക് വിടാന്‍ പറ്റാത്ത അവസ്ഥ. ഇതെല്ലാമാണ് ഇന്ന് അരിക്കുളം തറമലങ്ങാടി നാലാം വാര്‍ഡിലെ കണിയോത്ത് അംഗനവാടിയുടെ അവസ്ഥ. ആറ് മാസം മുന്‍പാണ് പേരാമ്പ്ര- തറമ്മലങ്ങാടി റോഡ് വികനത്തിന്റെ ഭാഗമായി അംഗനവാടിയുടെ മുന്‍ഭാഗത്തെ മതിലും മുറ്റവും പൊളിച്ചത്. ഇതോടെ മനോഹര ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ച ചുവരുകളാകെ
സ്വാതന്ത്ര്യദിന പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം നൽകിയില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി; മുമ്പൊരിക്കൽ നൽകിയപ്പോൾ ഭവിഷ്യത്ത് അനുഭവിച്ചതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കീഴരിയൂർ: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാര മന്ദിരം വിട്ട് നൽകിയില്ല എന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കീഴരിയൂർ സി.കെ.ജി സാംസ്കാരിക വേദി വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്ന പതിനാറാമത് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ പരിപാടിക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത്
‘സംസ്ഥാന സർക്കാറിന്റെ ഉത്തരവിലൂടെ നഷ്ടമായത് കൊയിലാണ്ടിക്കായുള്ള നാല് കോടി രൂപ’; നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി
കൊയിലാണ്ടി: നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ യു.ഡി.എഫ്. കൗൺസിലർമാർ അവതരിപിച്ച പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്. സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള റോഡിതര മെയിൻ്റെ നൻസ് ഫണ്ട്
‘കൊയിലാണ്ടിക്കുള്ള 4.9 കോടി രൂപ വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനം പുനഃസ്ഥാപിക്കുക’;; കൊയിലാണ്ടിയിൽ യു.ഡി.എഫ് ധർണ്ണ
കൊയിലാണ്ടി: തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഫണ്ട് വെട്ടിക്കുറച്ച എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ധർണ്ണ നടത്തി. മുൻസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലാണ് ധർണ്ണ നടത്തിയത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭയ്ക്ക് അനുവദിച്ച ഫണ്ടില്‍ നിന്ന് 4.918 കോടി
കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രകടനം; പാർട്ടി ഓഫീസുകൾ ആക്രമിച്ചതിലും പ്രവർത്തകരെ തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ് കരിദിനം ആചരിച്ചു
കൊയിലാണ്ടി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയും കെ.പി.സി.സി ഓഫീസ് ഉൾപ്പെടെയുള്ള പാർട്ടി സ്ഥാപനങ്ങൾ ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ് കരിദിനം ആചരിച്ചു. കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിക്കൊണ്ട് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്
ചെറുവണ്ണൂർ ചുവന്ന് തന്നെ നിൽക്കും; യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പതിനഞ്ച് അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും അംഗങ്ങളാണ് ഉള്ളത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഏഴ് പേര്‍ വീതം വോട്ട് ചെയ്തതോടെയാണ് നിലവിലെ ഇടത് ഭരണസമതിക്ക് തുടരാന്‍ കഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ അംഗവുമായ ഇ.ടി.രാധ ഈ വര്‍ഷം
തൃക്കാക്കരയില്‍ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്; ഉമ തോമസിന്റെ വിജയം കാൽ ലക്ഷവും കടന്ന് ചരിത്ര ഭൂരിപക്ഷത്തോടെ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി കോണ്‍ഗ്രസ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25015 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് നിയമസഭയിലേക്ക് പോകാനൊരുങ്ങുന്നത്. ഉമാ തോമസിന് 72767 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് 47752 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന് 12955