Tag: Two Storied House

Total 1 Posts

ഇരുനില വീട് വലിയ ശബ്ദത്തോടെ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു, ഒരു നില പൂര്‍ണ്ണമായി ഭൂമിക്കടിയിൽ; എറണാകുളം പെരുമ്പാവൂർ കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഇരുനില വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തില്‍ പതിമൂന്നുകാരന്‍ മരിച്ചു. കീഴില്ലം അമ്പലപ്പടിയിലാണ് സംഭവം. വളയന്‍ചിറങ്ങര പരത്തുവയലിപ്പടി കാവില്‍തോട്ടം ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെ മകന്‍ ഹരിനാരായണനാണ് മരിച്ചത്. എണ്‍പത്തിയേഴ് വയസുള്ള മുത്തച്ഛന്‍ നാരായണന്‍ നമ്പൂതിരി പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ ആറരമണിയോടെയായിരുന്നു അപകടം. ഇരുനില വീടിന്റെ ഒരുനില പൂര്‍ണ്ണമായി ഇടിഞ്ഞ് മണ്ണിനടിയിലേക്ക് താഴ്ന്നു.