Tag: Trekking
അടുത്ത അവധിദിനം കൊരണപ്പാറയിലേക്ക് പോയാലോ? കൊയിലാണ്ടിയിൽ നിന്ന് ഒന്നര മണിക്കൂറിലെത്താം, കോഴിക്കോടിന്റെ കൊടൈക്കനാലിലേക്ക്; പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയം കൊരണപ്പാറയെ കുറിച്ച് അറിയാം
സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ
കോടമഞ്ഞു പൊതിഞ്ഞ പര്‍വതനിരകളും ഗൂഡവനവും വന്യമൃഗങ്ങളും; കോഴിക്കോട് ജില്ലയിലെ മികച്ച ട്രെക്കിങ് സ്പോട്ടായ വെള്ളരിമലയെ പരിചയപ്പെടാം
കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും ട്രക്കിങ് സ്പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുന്‍കരുതലുകള്‍ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. അത്തരത്തിലൊരിടമാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലായി നിലകൊള്ളുന്ന വെള്ളരിമല, വാവുല്‍ മല എന്നിവ. വെള്ളരിമല ഇന്ത്യയിലെ പ്രഫഷണല്‍ ട്രെക്കേഴ്സിന്റെ പറുദീസയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ട്രെക്ക് ചെയ്തിരിക്കേണ്ട ഇന്ത്യയിലെ മലനിരകളില്‍ ഒന്നായാണ് അവരില്‍