Tag: Train
എലത്തൂരിൽ ട്രെയിനിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ ചിതറിത്തെറിച്ച് രണ്ടു യാത്രക്കാർക്ക് പരിക്ക്
എലത്തൂർ: ചെട്ടികുളത്തിനു സമീപം ട്രെയിനിനു നേരെ കല്ലേറ്. സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ജനൽ ചില്ലുകൾ ചിതറിത്തെറിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആലുവ സ്വദേശി ഉണ്ണികൃഷ്ണൻ നമ്പൂതിരി (77), ഹരിനികേത് (16) എന്നിവർക്കാണ് പരുക്കേറ്റത്. ഒരു ഭാഗത്തെ ജനൽ ചില്ല് പൂർണമായും തകർന്ന് യാത്രക്കാരുടെ ദേഹത്ത് പതിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.10ന്
എല്ലാവരോടും നല്ല സൗഹൃദം, നാട്ടിലെ പരിപാടികളില്‍ സജീവ സാന്നിധ്യം; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ വിയോഗം വിശ്വസിക്കാനാകാതെ നാട്, മൃതദേഹം സംസ്‌കരിച്ചു
പയ്യോളി: പയ്യോളിയില്‍ ഞായറാഴ്ച രാവിലെ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ മൃതദേഹം സംസ്‌കരിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്. നാട്ടില്‍ ഇല്ലാതിരുന്ന സഹോദരന്‍ എത്താനായി കാത്തിരുന്നതിനാലാണ് സംസ്‌കാരം വൈകിയത്. ദീപ്തിയുടെ അപ്രതീക്ഷിത മരണം ഇനിയും ഉള്‍ക്കൊള്ളാന്‍ നാടിന് കഴിഞ്ഞിട്ടില്ല. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും സൗഹൃദങ്ങള്‍ നന്നായി കാത്ത് സൂക്ഷിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടിയായിരുന്നു
മരണവീടുകളിലേക്ക് വാടക വാങ്ങാതെ സാധനങ്ങള്‍ നല്‍കും, അവസാന ദിനങ്ങളില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം; പൊയില്‍ക്കാവില്‍ ട്രെയിന്‍ തട്ടി മരിച്ച ഹംസയ്ക്ക് കണ്ണീരോടെ വിടനല്‍കി നാട്
ചേമഞ്ചേരി: കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്കിടയില്‍ സജീവമായിരുന്നയാള്‍… നാട്ടുകാരുടെ ഏതൊരാവശ്യത്തിനും ജാതി-മത-രാഷ്ട്രീയഭേദമന്യെ മുന്നിട്ടിറങ്ങുന്നയാള്‍… അതായിരുന്നു ഹംസ. ഇന്ന് രാവിലെ പൊയില്‍ക്കാവില്‍ വച്ച് ഹംസ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക്. നാട്ടിലെ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഹംസ. പൂക്കാട് ജമാഅത്ത് പള്ളിയുടെ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചേമഞ്ചേരി സര്‍ക്കിള്‍ ജനറല്‍
ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വീണ്ടും ചുളം വിളിയുയരുന്നു; ഒക്ടോബർ പത്ത് മുതൽ ട്രെയിൻ നിർത്തും, സ്റ്റോപ്പനുവദിച്ച ട്രെയിനുകൾ ഇവയാണ്…
ചേമഞ്ചേരി: നീണ്ട നാളുകളായുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് റെയിൽവേ. കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ ട്രെയിനുകൾ ഒക്ടോബർ 10 മുതൽ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലും നിർത്തും. കണ്ണൂരിലേക്കും കോഴിക്കോടേക്കുമായി ഏഴ് ട്രെയിനുകൾക്കാണ് സ്റ്റേഷനിൽ വീണ്ടും സ്റ്റോപ്പനുവദിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് കോഴിക്കോട്-കണ്ണൂർ (06481), കണ്ണൂർ-ഷൊർണൂർ മെമു, കണ്ണൂർ-കോഴിക്കോട് മെമു, കണ്ണൂർ-കോയമ്പത്തൂർ (16607) എന്നിവയും കണ്ണൂർ ഭാഗത്തേക്ക് കോയമ്പത്തൂർ-കണ്ണൂർ (നമ്പർ 16608),
കോടിക്കൽ സ്വദേശിയായ മധ്യവയസ്കൻ പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പയ്യോളി: പയ്യോളിയിൽ റെയിൽവേ ട്രാക്കിന് സമീപം മധ്യവസ്കൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ. കടലൂർ കോടിക്കൽ കുന്നുമ്മത്താഴ നടുക്കായംകുളം നൗഷാദ് ആണ് മരിച്ചത്. 45 വയസാണ്. ശനിയാഴ്ച രാത്രി പത്തുമണിക്ക് ശേഷമാണ് അപകടം നടന്നത്. ഒന്നാം ഗേറ്റിന് തെക്ക് ഭാഗത്ത് 150 ഓളം മീറ്റർ മാറി കുറ്റിപ്പുല്ലുകൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവമരമറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ്
‘തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ച് അവന്‍ എന്റെ പെങ്ങളുടെ രണ്ട് ഫോണും പാസ്‌പോര്‍ട്ടും അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, ഒടുവില്‍….’; ഹൃദയം നിറയ്ക്കുന്ന അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി
വടകര: ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മനോഹരമായ അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി. തന്റെ സഹോദരി കാസര്‍കോഡ് നിന്ന് വടകരയിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയുള്ള അനുഭവമാണ് നാദാപുരം സ്വദേശിയായ അര്‍ഷിദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നന്മയാല്‍ ഹൃദയം നിറയ്ക്കുന്ന അനുഭവക്കുറിപ്പ് ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും ലൈക്ക്/കമന്റ്/ഷെയര്‍ ചെയ്യുകയും ചെയ്തു. ട്രെയിന്‍ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എവിടെയോ എത്തിയപ്പോള്‍ പെങ്ങളുടെ രണ്ടുവയസുള്ള
ചെങ്ങോട്ടുകാവില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വസന്തപുരം ക്ഷേത്രത്തിന് സമീപമുള്ള റെയില്‍പാളത്തില്‍ വച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘമാണ് മൃതദേഹം മാറ്റിയത്. ഫയര്‍
മൂടാടിക്കാര്‍ക്കിനി കൊയിലാണ്ടി പോകാതെ ട്രെയിന്‍ കയറാം; വെള്ളറക്കാട് സ്‌റ്റേഷനില്‍ വീണ്ടും ചൂളം വിളി; മെമുവിന് സ്വീകരണം നല്‍കി നാട്ടുകാര്‍
കൊയിലാണ്ടി: വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് സ്വീകരണം നല്‍കി. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ സ്‌റ്റോപ്പുകള്‍ പുനഃസ്ഥാപിച്ച ശേഷം എത്തിയ ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ മെമുവിനാണ് സ്വീകരണം നല്‍കിയത്. രാവിലെ 07:05 നാണ് മെമു വെള്ളറക്കാട് സ്റ്റേഷനില്‍ എത്തിയത്. പുറയ്ക്കല്‍ ന്യൂ സ്റ്റാര്‍ കലാവേദിയുടെ നേതൃത്വത്തിലാണ് മെമുവിന് സ്വീകരണം ഒരുക്കിയത്. വെള്ളറക്കാട് സ്റ്റേഷനിലെത്തിയ ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ മെമുവില്‍ കുരുത്തോല ചാര്‍ത്തിയും
ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കോവിഡ് കാരണം സര്‍വ്വീസ് നിര്‍ത്തിവച്ച മലബാര്‍ മേഖലയിലെ അവസാന ട്രെയിനും ഓടിത്തുടങ്ങി; സ്വീകരണം നല്‍കി യാത്രക്കാരുടെ കൂട്ടായ്മ
കോഴിക്കോട്: കോവിഡ് മഹാമാരി കാരണം നിര്‍ത്തിവച്ച മലബാര്‍ മേഖലയിലെ മുഴുവന്‍ ട്രെയിനുകളും സര്‍വ്വീസ് പുനരാരംഭിച്ചു. സ്‌പെഷ്യല്‍ എക്‌സ്പ്രസായി ഓടിത്തുടങ്ങിയ കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ കൂടി സര്‍വ്വീസ് ആരംഭിച്ചതോടെയാണ് മലബാറില്‍ മുഴുവന്‍ ട്രെയിനുകളും പുനഃസ്ഥാപിക്കപ്പെട്ടത്. മലബാറിലെ യാത്രക്കാരുടെ പ്രയാസം പരിഹരിക്കാന്‍ പാലക്കാട് ഡിവിഷനില്‍ നിര്‍ത്തിവച്ച എല്ലാ പാസഞ്ചര്‍ ട്രെയിനുകളും എത്രയും പെട്ടെന്ന് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേയിലെ ഉന്നത
കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല
കൊയിലാണ്ടി: റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 65 വയസ് പ്രായം തോന്നിക്കും. 165 സെന്റി മീറ്റര്‍ ഉയരമുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.