Tag: Thiruvangoor
”തിരുവങ്ങൂര്‍ സ്‌കൂളിനെതിരെ വിദ്യാര്‍ഥി നല്‍കിയ പരാതിയുടെയും ഒത്തുതീര്‍പ്പിനുശേഷം പിന്‍വലിച്ചതിന്റെയും രേഖകള്‍ ഇതാണ്” സ്‌കൂള്‍ അധികൃതരുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്നും എസ്.എഫ്.ഐ
തിരുവങ്ങൂര്‍: വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് തിരുവങ്ങൂര്‍ സ്‌കൂളിലേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി മാര്‍ച്ചുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നടത്തിയ പ്രസ്താവന തികച്ചും വാസ്തവിരുദ്ധമെന്ന് എസ്.എഫ്.ഐ. ഏരിയ കമ്മിറ്റി അറിയിച്ചു. മർദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി പ്രധാന അധ്യാപകന് നല്‍കിയ പരാതിയുടെയും അധ്യാപകര്‍ സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിച്ചതിന്റെ രേഖയുമടക്കും പുറത്തുവിട്ടുകൊണ്ടാണ് എസ്.എഫ്.ഐ സ്‌കൂള്‍ അധികൃതരുടെ അവകാശവാദത്തിനെതിരെ രംഗത്തുവന്നത്.
പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍വശം സര്‍വ്വീസ് റോഡ് ഇല്ല; ക്ഷേത്രത്തെ നശിപ്പിക്കുന്ന രീതിയിലുള്ള അലൈന്‍മെന്റ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയതായി ഭാരവാഹികള്‍
തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍വശം ദേശീയപാതയില്‍ സര്‍വ്വീസ് റോഡ് ഒഴിവാക്കാന്‍ ധാരണയായതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍ഭാഗത്ത് സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാതെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തില്‍ സര്‍വ്വീസ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന രീതിയില്‍ റോഡ് നിര്‍മ്മിക്കുമെന്നാണ് ഹൈവേ അതോറിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായതെന്നാണ്
‘തിരുവങ്ങൂരില്‍ ദേശീയപാതയ്ക്ക് വെറ്റിലപ്പാറ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി സ്ഥലം വിട്ടുനല്‍കും’; നടപടിക്രമങ്ങളുമായി ദേശീയപാത അതോറിറ്റി മുന്നോട്ട്
തിരുവങ്ങൂര്‍: ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന തിരുവങ്ങൂരില്‍ സര്‍വ്വീസ് റോഡിനായി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വെറ്റിലപ്പാറ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി. ദിവസങ്ങള്‍ക്ക് മുമ്പ് കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയത്തില്‍ ധാരണയായിട്ടുണ്ടെന്നും പള്ളി കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പള്ളി കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നേരത്തെ പള്ളി
32 ടീമുകള്‍ മത്സരിച്ചു, മികച്ച കളിക്കാരനായി മനീഷ്; ജില്ലാതല കാരം ടൂര്‍ണമെന്റുമായി സൈരി തിരുവങ്ങൂര്‍
തിരുവങ്ങൂര്‍: സൈരി തിരുവങ്ങൂരിന്റെ 50ാം വാര്‍ഷികത്തൊടാനുബന്ധിച്ച് ജില്ലാതല കാരം ടൂര്‍ണമെന്റ് സംഘടുപ്പിച്ചു. കൊയിലാണ്ടി കാരം അസോസിയേഷന്റെ നേതൃത്വത്തില്‍ 32 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. രാവിലെ ലൈബ്രറി കൗണ്‍സില്‍ അംഗം പി.വേണു ഉദ്ഘാടനം ചെയ്ത മത്സരങ്ങള്‍ രാത്രി വളരെ വൈകി അവസാനിച്ചു. മത്സരത്തില്‍ എം.എസ്.എലത്തൂര്‍ ഒന്നാം സ്ഥാനവും 6001 രൂപ പ്രൈസ് മണിയും ട്രോഫിയും, അല്‍ബ കൊയിലാണ്ടി
ദേശീയപാത മുറിച്ചുകടക്കാനുള്ള ശ്രമത്തില്‍ പെരുമ്പാമ്പ്; തിരുവങ്ങൂരില്‍ നിന്നുള്ള വീഡിയോ കാണാം
കൊയിലാണ്ടി: തിരുവങ്ങൂര്‍ നാഷണല്‍ ഹൈവേ റോഡില്‍ റോഡ് മുറിച്ചു കടക്കാനൊരുങ്ങി പെരുപാമ്പ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. റോഡ് സൈഡില്‍ നിന്നും മറുവശത്തേക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കവെയാണ് നാട്ടുകാരുെട ശ്രദ്ധയില്‍പ്പെട്ടത്. കുറച്ചു നേരം റോഡില്‍ നിന്നെങ്കിലും പെട്ടെന്ന് തന്നെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോവുകയായിരുന്നെന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വീഡിയോ
തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലിംഫെഡിമ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് തിരൂവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലിംഫെഡിമ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ കെ.അഭിനീഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുഹറ ഖാദര്‍, എം.പി.മൊയ്തീന്‍ കോയ, ഗ്രാമ
തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുളളവര്‍ ഏപ്രില്‍ 25ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് എത്തണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ കൊണ്ടു വരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
‘ഇന്നലെ വൈകുന്നേരം വരെ ഞങ്ങളോടൊക്കെ ചിരിച്ച് കളിച്ച് സംസാരിച്ചവനാണ്, പറഞ്ഞുപറഞ്ഞിരിക്കെ അമ്മയെ തനിച്ചാക്കി അവനും യാത്രയായി’; തിരുവങ്ങൂര്‍ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായ വയലില്‍ രതീഷിന്റെ വേർപാട് താങ്ങാനാകാതെ സഹപ്രവർത്തകർ
തിരുവങ്ങൂര്‍: ”ഇന്നലെ വൈകുന്നേരം ആശുപത്രിയില്‍ പോകുന്നതുവരെ ഞങ്ങളോടൊക്കെ പതിവുപോലെ ചിരിച്ച് കളിച്ച് സംസാരിച്ചവനാണ്. പറഞ്ഞ് പറഞ്ഞ് അവനും മടങ്ങി” തിരുവങ്ങൂര്‍ ഓട്ടോ സ്റ്റാന്റില്‍ ജോലി ചെയ്തിരുന്ന വയലില്‍ രതീഷിന്റെ സഹപ്രവര്‍ത്തകരുടെ വാക്കുകളാണിത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കുറച്ചുകാലമായി ചികിത്സതേടുന്നുണ്ടായിരുന്നു രതീഷ്. കുറച്ചുമുമ്പ് ഒരു സര്‍ജറിയും കഴിഞ്ഞതാണ്. അതിനുശേഷം ഓട്ടോ സ്റ്റാന്റില്‍ വരികയും പതിവുപോലെ ജോലി കാര്യങ്ങളില്‍ സജീവവുമായിരുന്നെന്നാണ്
രാത്രികാല പഠനം കഴിഞ്ഞ് തിരുവങ്ങൂര്‍ സ്‌കൂളില്‍ നിന്നും കയറിയ വിദ്യാര്‍ഥികളെ പാതിവഴിയില്‍ ഇറക്കിവിട്ടു, വീട്ടിലെത്തിച്ചത് നാട്ടുകാര്‍ ഇടപെട്ട്; സ്വകാര്യ ബസിനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്
തിരുവങ്ങൂര്‍: രാത്രികാല പഠനം കഴിഞ്ഞ് തിരുവങ്ങൂര്‍ സ്‌കൂള്‍ പരിസരത്തുനിന്നും ബസില്‍ കയറിയ വിദ്യാര്‍ഥികളെ പാതിവഴിയില്‍ ഇറക്കിവിട്ടതായി പരാതി. പൂക്കാടിനും തിരുവങ്ങൂരിനും ഇടയിലുള്ള വെറ്റിലപ്പാറ സ്റ്റോപ്പിലാണ് കുട്ടികളെ ഇറക്കിവിട്ടത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യയാത്രാ സമയം കഴിഞ്ഞുവെന്ന് പറഞ്ഞാണ് ഏഴ് കുട്ടികളെ ബസ്സില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഇറക്കിവിട്ടത്. റോഡ് പണി നടക്കുന്ന സ്ഥലത്ത് കുട്ടികള്‍ പെരുവഴിയിലായതോടെ
അഞ്ച് ദിവസം മുമ്പ് കാണാതായി, അന്വേഷണം എത്തിയത് പൂട്ടിക്കിടന്ന വീട്ടില്‍, ജനല്‍വഴി നോക്കിയപ്പോള്‍ തറയില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം; തിരുവങ്ങൂര്‍ സ്വദേശിയായ മധ്യവയസ്‌കന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് സംശയം
തിരുവങ്ങൂര്‍: കേരഫെഡിന് സമീപമുള്ള ആളോഴിഞ്ഞ വീട്ടില്‍ മധ്യവയസ്‌കന്‍ മരണപ്പെട്ടത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് സംശയം. തിരുവങ്ങൂര്‍ സ്വദേശിയായ കുന്നംവള്ളി അജിത് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പത്തിയാറ് വയസായിരുന്നു. ഇന്നലെ രാത്രിയാണ് കേരഫെഡിന് സമീപമുള്ള വീട്ടില്‍ അജിത് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഉള്ളിലെ മുറിയുടെ തറയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഞ്ചുദിവസത്തോളമായി അജിത് കുമാറിനെ