Tag: thikkodi
തിക്കോടി മീത്തലെ പള്ളിക്ക് സമീപം തട്ടുകടയില്‍ മോഷണം; നഷ്ടമായത് 3000 രൂപ
തിക്കോടി: മീത്തലെ പള്ളിക്ക് സമീപം തട്ടുകടയില്‍ മോഷണം. പള്ളിത്താഴ മുസ്തഫയുടെ തട്ടുകടയിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മോഷണം. തട്ടുകടയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപ നഷ്ടപ്പെട്ടു. പൂട്ട് പൊളിച്ചാണ് കള്ളന്‍ തട്ടുകട തുറന്നത്. കടയ്ക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം മോഷ്ടാവ് വലിച്ച് പുറത്തിട്ടു. കടയുടമ പയ്യോളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.
ഫുട്ബോളാകട്ടെ ലഹരി; ഡിവൈഎഫ്ഐ തിക്കോടി സൗത്ത് മേഖല കമ്മിറ്റി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് കിക്കോഫ് ഇന്ന്
തിക്കോടി: ഡിവൈഎഫ്ഐ തിക്കോടി സൗത്ത് മേഖലകമ്മിറ്റി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് ഇന്ന്. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് തടയിടാനായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ക്യാമ്പയിനിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുറക്കാട് ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് ഇയ്യച്ചേരി
‘പിള്ളേര് പഠിച്ച് വളരട്ടെ, എന്റെ സ്ഥലം ഞാൻ സൗജന്യമായി തെരാലോ’; പുറക്കാട് അറിവിന്റെ കൂടൊരുക്കാൻ സൗജന്യമായി സ്ഥലം നൽകി കൊയലേരിയുടെ മകൻ മുരളി
തിക്കോടി: ആദ്യാക്ഷരങ്ങൾ പഠിക്കാനും, ബാല ഗാനങ്ങൾ ചൊല്ലാനും കഥകൾ കേൾക്കാനും കൂട്ട് കൂടാനും പുറക്കാട്ടെ കുട്ടികൾക്കും ഒരിടം വേണ്ടേ. അങ്കണവാടിക്കൊരു സ്ഥലമില്ലാതെ വന്നപ്പോൾ വിശാല മനസ്സുമായി മുരളി എത്തി, പുറക്കാട്ടെ കൊച്ചു കുരുന്നുകൾക്ക് അറിവിന്റെ കൂടൊരുക്കാൻ. പുറക്കാട്ടെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവ് കൊയലേരിയുടെ സ്മരണക്കായി മകൻ മുരളിയാണ് പുറക്കാട് അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥലം
തിക്കോടിയിലെ കടകളില്‍ മോഷണ ശ്രമം; സി.സി.ടി.വി ദൃശ്യങ്ങളില്‍ നാല് യുവാക്കള്‍ (വീഡിയോ കാണാം)
തിക്കോടി: തിക്കോടിയിലെ കടകളില്‍ മോഷണ ശ്രമം. തിങ്കളാഴ്ച രാത്രിയാണ് മോഷണ ശ്രമം ഉണ്ടായത്. നാല് പേരാണ് മോഷണ ശ്രമം നടത്തിയത്. ഇവര്‍ കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. തിക്കോടിയിലെ ഫാന്‍സി കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കുന്നതാണ് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞത്. ഷട്ടര്‍ തുറക്കാന്‍ സാധിക്കാതിരുന്നതോടെ ഇവര്‍ അടുത്തുള്ള പച്ചക്കറി
കുരുന്നുകള്‍ക്ക് ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, മാസത്തിലൊരിക്കല്‍ ചിക്കന്‍ കറിയും; പാലൂര്‍ എല്‍.പി സ്‌കൂളില്‍ ‘അക്ഷയപാത്രം’ പദ്ധതിക്ക് തുടക്കം
തിക്കോടി: പാലൂര്‍ എല്‍.പി.സ്‌കൂളില്‍ സ്‌കൂളിലെ കുരുന്നുകള്‍ക്ക് പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമായ ഉച്ചഭക്ഷണത്തിനായി അക്ഷയപാത്രം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇനി ഉച്ചഭക്ഷണം കൂടുകല്‍ മികച്ചതാകും. ഉച്ചഭക്ഷണ മെനുവിന്റെ കൂടെ മാസത്തിലൊരിക്കല്‍ ചിക്കന്‍കറിയാണ് ആദ്യ പടിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി ടി. പി. ഷമീം അബ്ദുള്ളയാണ് പദ്ധതിക്ക് ആദ്യ സഹായം നല്‍കിയിരിക്കുന്നത്. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല
നാടിന്റെ പ്രതിഭകള്‍ ഒത്തുകൂടി, എസ്.എസ്.എല്‍.സി പ്ലസ് ടു വിജയികള്‍ക്ക് ഡി.വൈ.എഫ്.ഐ തിക്കോടി നോര്‍ത്ത് മേഖലയുടെ ആദരം
കൊയിലാണ്ടി: തിക്കോടി ഡി.വൈ.എഫ്.ഐ നോര്‍ത്ത് മേഖല പ്രതിഭാസംഗമം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കുകയും മൊമെന്റോ നല്‍കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ജനാര്‍ദ്ദനനന്‍, അനൂപ്.പി, അജയഘോഷ്, എം.കെ.ശ്രീനിവാസന്‍, പ്രനില സത്യന്‍, ഷീബ പുല്‍പ്പാണ്ടി, ദിബിഷ.എം എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. വിജീഷ് പുല്‍പ്പാണ്ടി അദ്ധ്യക്ഷനായ പരിപാടിയില്‍
തിക്കോടിയിലെ പാടങ്ങള്‍ കതിരണിഞ്ഞു, കൊയ്തത് നൂറ് മേനി, തിക്കോടിക്കാരുടെ നടയകം അരി ഇനി അങ്ങാടിയിലേക്ക്
തിക്കോടി: കതിരണി പദ്ധതിയില്‍ തിക്കോടിക്കാര്‍ കൊയ്ത നാടകയം അരി ഇനി വിപണിയിലേക്ക്. 25 ശതമാനം തവിട് കളഞ്ഞ ഗുണമേന്മയുള്ള നാടന്‍ പുഴുങ്ങലരിയാണ് നാടകയം എന്ന പേരില്‍ വിപണിയിലേക്ക് എത്താന്‍ പോകുന്നത്. ജില്ലയില്‍ ആദ്യമായാണ് കതിരണി പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് അരി ഇറക്കുന്നത്. തിക്കോടി പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ജില്ലാപഞ്ചായത്തിന്റെ കതിരണി പദ്ധതിയിലാണ് നടയകത്തെ 30 ഏക്കര്‍ സ്ഥലത്ത്
തിക്കോടി മുതിരക്കാല്‍ മുക്കിലെ കോഴിമഠം കുനി വാസു അന്തരിച്ചു
തിക്കോടി: മുതിരക്കാല്‍ മുക്കിലെ കോഴി മഠം കുനി വാസു അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഭാര്യ: രാഗിണി. മക്കള്‍: രസ്‌ന, സൂരജ്. മരുമക്കള്‍: പ്രകാശന്‍ ലവ് കണ്ടി, ജിന്‍സി (പി.ടി.എ പ്രസിഡന്റ്, പാലൂര്‍ ഘജ സ്‌കൂള്‍) സഹോദരന്‍: കമല, രവി, ബാബു,സതി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ട് വളപ്പില്‍. summary: Kozhi Math Kuni
ഇന്നെന്താ സ്‌പെഷ്യല്‍? തിക്കോടി പഞ്ചായത്തിലെ അങ്കണവാടികളില്‍ ഇനി ഭക്ഷണത്തിന് പ്രത്യേക മെനു
തിക്കോടി: ഗ്രാമപഞ്ചായത്തിലെ നേഴ്‌സറികളില്‍ ഇനി പ്രത്യേക മെനുവില്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ലഭിക്കും. ഇഡ്ഡലി സാമ്പാര്‍, നൂല്‍പ്പുട്ട് മുട്ടക്കറി, പുട്ട് കടല കറി, മുത്താറി കുറുക്ക്, ഗോതമ്പ് പായസം, അട എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പഞ്ചായത്തിലെ 27 അങ്കണവാടികളിലും പദ്ധതി നടപ്പിലാകും. ക്രാഡില്‍ മെനു പ്രകാരമാണ് കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുന്നത്. പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയില്‍
തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് നോഡല്‍ ഏജന്‍സിയായ അഗ്രോ സര്‍വ്വീസ് സെന്ററില്‍ നാലരലക്ഷത്തോളം രൂപയുടെ വെട്ടിപ്പ്; കണ്ടെത്തിയത് ഭരണസമിതി നിയോഗിച്ച ഓഡിറ്റര്‍മാര്‍
തിക്കോടി: തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വ്വീസ് സെന്ററില്‍ 440 361 രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. ബാങ്ക് ഭരണ സമിതി തന്നെ നിയോഗിച്ച ഓഡിറ്റര്‍മാരാണ് പണം വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് വിവരം നോഡല്‍ ഏജന്‍സിയായ തിക്കോടി സര്‍വീസ് സഹകരണ ബാങ്ക് ഔദ്യോഗിക തലത്തില്‍ അറിയിക്കാതെ