Tag: Thikkodi Grama Panchayath

Total 54 Posts

തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറായി സി.പി.എം അംഗം ഷീബ പുൽപ്പാണ്ടി സത്യപ്രതിജ്ഞ ചെയ്തു

തിക്കോടി: ഉപതിരഞ്ഞെടുപ്പ് നടന്ന തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായി ഷീബ പുൽപ്പാണ്ടി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഷീബ പുൽപ്പാണ്ടിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, വരണാധികാരി മുരളീധരൻ (തഹസിൽദാർ), ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി,

പരാജയപ്പെട്ടെങ്കിലും നേട്ടം; തിക്കോടി പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി രണ്ടാമതെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്. ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. സി.പി.എം സ്ഥാനാര്‍ത്ഥി ഷീബ പുല്‍പ്പാണ്ടിയാണ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിക്കൊണ്ട് ഉപതിരഞ്ഞെടുപ്പ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഡ്വ. അഖില പുതിയോട്ടിലിനെ 448 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് അഖില വിജയിച്ചത്. ഷീബ പുല്‍പ്പാണ്ടിയിലിന് 791 വോട്ടുകളാണ്

തിക്കോടി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ; ചുമതലകൾ വിജയകരമായി പൂർത്തീകരിച്ചവരെ ആദരിച്ചു (ചിത്രങ്ങൾ)

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടത്തി. സെമിനാർ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.പി.ഷക്കീല, എൻ.എം.ടി.അബ്ദുള്ളക്കുട്ടി,

ഇനി അരീക്കൽതോടിൽ തെളിനീരൊഴുകും; ശുചീകരണ യഞ്ജത്തിനൊരുങ്ങി തിക്കോടി ഗ്രാമ പഞ്ചായത്ത്

തിക്കോടി: അരീക്കൽ തോട് പുനർജനിക്കും, തിക്കോടിയുടെ കൂട്ടായ പരിശ്രമത്തിലൂടെ. ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം സമ്പൂർണ്ണ ജല ശുചിത്വ യജ്ഞം ക്യാമ്പയിന്റെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്തിലെ അരിക്കൽ തോട് ശുചീകരണ യജ്ഞത്തിനു ആരംഭമായി. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ബഹു: എം ൽ