Tag: thief
പാലക്കുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ചാ ശ്രമം; മുന്‍വാതില്‍ തകര്‍ത്ത നിലയില്‍
കൊയിലാണ്ടി: പാലക്കുളത്ത് അടച്ചിട്ട ഇരുനില വീട് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. പ്രവാസിയായ മന്നത്ത് മുസ്തഫയുടെ വീടാണ് കുത്തിത്തുറന്നത്. പിറക് വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളിലേക്ക് കടന്നത്. വീടിന്റെ താഴത്തെ നിലയിലെ മുറികളിലെ അലമാരകളിലെയും മറ്റും വസ്തുക്കള്‍ വാരിവലിച്ചിട്ട നിലയിലാണ്. മുസ്തഫയും മകനും ഗള്‍ഫില്‍ പോവുമ്പോള്‍ ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയാണ് പതിവ്. പിന്നീട് ആഴ്ചയില്‍
‘കൊയിലാണ്ടി മേഖലയിൽ മോഷ്ടാക്കളെയും ലഹരിമാഫിയയെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തും’; പൊലീസ് സ്റ്റേഷനിൽ ആലോചനാ യോഗം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണ, ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ആലോചനാ യോഗം നടത്തി. ലഹരി മാഫിയയെയും മോഷ്ടാക്കളെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താന്‍ യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. എം.എൽ.എ. കാനത്തിൽ ജമീല യോഗം
ചെങ്ങോട്ടുകാവില്‍ നിരവധി കടകളില്‍ കയറിയ കള്ളനെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്; പിടിയിലായത് അന്തര്‍സംസ്ഥാന മോഷ്ടാവ്
കൊയിലാണ്ടി: മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങോട്ടുകാവിലെ നിരവധി കടകളില്‍ കയറിയ കള്ളന് ഒടുവില്‍ പിടിയിലായി. തിരുവനന്തപുരം ആര്യങ്കോട് സ്വദേശി മണികണ്ഠനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് നിരവധി കടകളില്‍ ഓട് പൊളിച്ച് കയറി ഇയാള്‍ ചെങ്ങോട്ടുകാവിനെ പരിഭ്രാന്തിയിലാഴ്ത്തിയത്. കോഴിക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത മണികണ്ഠനെ തെളിവെടുപ്പിനായി ചെങ്ങോട്ടുകാവില്‍ എത്തിച്ചു. തലശ്ശേരി, എലത്തൂര്‍, കോഴിക്കോട് നഗരം,
“നാട്ടുകാര്‍ ശരിയല്ല.., ആരും ഭണ്ഡാരത്തില് പൈസ ഇടുന്നില്ല” ; അഴിയൂരില്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെ പോലീസിനോട് കള്ളന്റെ പരാതി, പൊട്ടിച്ചിരിച്ച് നാട്ടുകാര്‍ (വീഡിയോ കാണം)
വടകര: അഴിയൂരില്‍ ഭണ്ഡാരം കുത്തിതുറന്ന കേസില്‍ അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോള്‍ മോഷ്ടാവ് പോലീസിനോട് പറഞ്ഞ പരാതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നാട്ടുകാര്‍ ശരിയല്ലെന്നും ആരും ഭണ്ഡാരത്തില് പൈസയിടുന്നില്ലെന്നുമാണ് പ്രതി പോലീസുകാരോട് പറഞ്ഞത്. ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മട്ടന്നൂര്‍ സ്വദേശിയായ രാജീവന് എന്ന സജീവന് കഴിഞ്ഞ ദിവസം കുത്തിത്തുറന്നത്. മൂന്ന് തവണയായിട്ടാണ് ഇവിടെ
കള്ളന്മാര് വിലസുന്നു, മോഷണ പേടിയില്‍ വേളം ഒളോടിത്താഴ മേഖല; വിവാഹ വീട്ടില്‍ നിന്ന് കവര്‍ന്നത് 16 പവന്
വേളം: ഒളോടിത്താഴ മേഖലയില്‍ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം വിവാഹം നടന്ന വീട്ടില്‍നിന്നും 16 പവന് സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്തത്. ഒളോടിത്താഴയിലെ നടുക്കണ്ടിയില്‍ പവിത്രന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വ്യാഴാഴ്ചയായിരുന്നു പവിത്രന്റെ ഇളയമകളുടെ വിവാഹം. ഇതിന്് അടുത്ത ദിവസമാണ് മോഷണം നടന്നത്. സംഭവത്തില്‍ കുറ്റ്യാടി പോലീസ് അന്വേഷണം